< Back
Kerala

Kerala
കൊലയാളികൾക്ക് പൊലിസിൽനിന്ന് ഒളിക്കാൻ കഴിഞ്ഞേക്കും, ആർഎസ്എസും ബി.ജെ.പിയും പഴയതൊന്നും മറന്നിട്ടില്ല: കെ. സുരേന്ദ്രൻ
|17 Nov 2021 12:47 PM IST
ഹോട്ടലുകളിൽ ഭക്ഷണത്തിൽ തുപ്പിച്ചു നൽകുന്നു എന്ന ആരോപണം സുരേന്ദ്രൻ പരസ്യമായി ഉന്നയിച്ചു. ഹലാൽ ഹോട്ടലുകൾ എന്ന പേരിലാണിതെന്നും ബി.ജെ.പി പ്രസിഡൻറ് ആരോപിച്ചു
കൊലയാളികൾക്ക് പൊലിസിൽനിന്ന് ഒളിക്കാൻ കഴിഞ്ഞേക്കും, ആർഎസ്എസും ബി.ജെ.പിയും പഴയതൊന്നും മറന്നിട്ടില്ലെന്നും ബി.ജെ.പി പ്രസിഡൻറ് കെ. സുരേന്ദ്രൻ. ആർ എസ് എസ് പ്രവർത്തകന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് പാലക്കാട്ട് ബിജെപി നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതികളെ തൊടാൻ ഇരട്ടച്ചങ്കന് ഭയമാണെങ്കിൽ അത് പറയണമെന്ന് ആവശ്യപ്പെട്ട സുരേന്ദ്രൻ സിപിഎം നയം എസ്.ഡി.പി.ഐയേക്കൊണ്ട് നടപ്പാക്കുകയാണോയെന്നും ചോദിച്ചു. കൊലപാതക കേസ് എൻ.ഐ.എയെ ഏൽപ്പിക്കണമെന്ന് ആവശ്യപ്പെട്ടു.
ഹോട്ടലുകളിൽ ഭക്ഷണത്തിൽ തുപ്പിച്ചു നൽകുന്നു എന്ന ആരോപണം സുരേന്ദ്രൻ പരസ്യമായി ഉന്നയിച്ചു. ഹലാൽ ഹോട്ടലുകൾ എന്ന പേരിലാണിതെന്നും ബി.ജെ.പി പ്രസിഡൻറ് ആരോപിച്ചു. കേരളത്തിലെ പല സ്ഥാപനങ്ങളും വർഗീയ വൽക്കരിക്കുകയാണെന്നും സുരേന്ദ്രൻ ആക്ഷേപിച്ചു.