< Back
Kerala
പാലക്കാട്ടെ സിപിഎം പ്രവർത്തകന്റെ കൊലപാതകം: മരുതറോഡ് പഞ്ചായത്തിൽ ഹർത്താൽ
Kerala

പാലക്കാട്ടെ സിപിഎം പ്രവർത്തകന്റെ കൊലപാതകം: മരുതറോഡ് പഞ്ചായത്തിൽ ഹർത്താൽ

Web Desk
|
15 Aug 2022 12:58 AM IST

കൊലപാതകത്തിന് പിന്നിൽ ആർ.എസ്.എസ്സെന്ന് സിപിഎം

പാലക്കാട്: പാലക്കാട്ട് സിപിഎം പ്രാദേശിക നേതാവിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് മരുത റോഡ് പഞ്ചായത്തിൽ സിപിഎം ഹർത്താൽ. രാവിലെ ആറ് മണി മുതൽ വൈകീട്ട് ആറ് വരെയാണ് ഹർത്താൽ. മരുത റോഡ് ലോക്കൽ കമ്മിറ്റി അംഗം ഷാജഹാനാണ് രാത്രി 9.30 ഓടെ കൊട്ടിക്കാട് വീടിനു സമീപത്ത് വെച്ച് കൊല്ലപ്പെട്ടത്. അക്രമികൾ ഷാജഹാനെ വടിവാളിന് വെട്ടുകയായിരുന്നു.

കൊലപാതകത്തിനു പിന്നിൽ ആർ.എസ്.എസ്സാണെന്ന് സിപിഎം ആരോപിച്ചു. പ്രദേശത്ത് ആർ.എസ്.എസ്സും സിപിഎമ്മും തമ്മിൽ അഭിപ്രായ ഭിന്നത രൂക്ഷമായ സാഹചര്യത്തിലാണ് കൊലപാതകം. ഷാജഹാനെതിരെ നേരത്തെയും വധഭീഷണിയുണ്ടായിരുന്നതായി സിപിഎം നേതാവ് നിതിൻ കണിച്ചേരി മീഡിയവണിനോട് പറഞ്ഞു. ഷാജഹാന്റെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലാണ് സൂക്ഷിച്ചിരിക്കുന്നത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കൊലപാതകത്തിനു പിന്നിൽ ആരാണെന്ന കാര്യത്തിൽ പൊലീസിന് സൂചന ലഭിച്ചതായാണ് വിവരം.

ഒരിടവേളയ്ക്ക് ശേഷമാണ് പാലക്കാട്നിന്നും മറ്റൊരു കൊലപാതകം കൂടി റിപ്പോർട്ട് ചെയ്യുന്നത്. ജില്ലയിൽ എസ്.ഡി.പി.ഐ- ആർ.എസ്.എസ് സംഘർഷങ്ങൾ നേരത്തെ രൂക്ഷമായിരുന്നു. ഡി.വൈ.എഫ്.ഐയുടെ സ്വാതന്ത്ര്യദിന പരിപാടികൾക്കായുള്ള ഒരുക്കങ്ങൾക്കിടെയാണ് ഷാജഹാന്റെ കൊലപാതകം.

Similar Posts