< Back
Kerala
പത്തടിയോളം നീളമുള്ള രാജവെമ്പാലയെ വെള്ളത്തില്‍ വെച്ച് അതിസാഹസികമായി പിടികൂടി
Kerala

പത്തടിയോളം നീളമുള്ള രാജവെമ്പാലയെ വെള്ളത്തില്‍ വെച്ച് അതിസാഹസികമായി പിടികൂടി

Web Desk
|
4 Aug 2021 3:49 PM IST

ചാലിയാര്‍ പുഴയില്‍ നിന്നും രാജവെമ്പാലയെ അതിസാഹസികമായി പിടികൂടി. ചാലിയാര്‍ പുഴയുടെ മുണ്ടേരി മാളകം കടവില്‍ നിന്നാണ് ബുധനാഴ്ച രാവിലെ എട്ടരയോടെ രാജവെമ്പാലയെ പിടികൂടിയത്. പുഴയില്‍ കുളിക്കാനെത്തിയവര്‍ വിവരം നല്‍കിയതിനെ തുടര്‍ന്ന് പോത്തുകല്‍ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ കെ.ആര്‍ രാജേഷിന്റെ നേതൃത്വത്തില്‍ വനപാലക സംഘമെത്തി. പാമ്പ് പിടിത്തത്തില്‍ വിദഗ്ധ പരിശീലനം നേടിയ വാച്ചര്‍ ദിനേശനാണ് രാജവെമ്പാലയെ പിടികൂടിയത്.

പത്തടിയോളം നീളമുള്ള രാജവെമ്പാലയെ വെള്ളത്തില്‍ വെച്ച് അതിസാഹസികമായാണ് ദിനേശന്‍ പിടികൂടിയത്. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ഇവിടെ നിന്നും പിടികൂടുന്ന രണ്ടാമത്തെ രാജവെമ്പാലയാണിത്. കഴിഞ്ഞ ദിവസം സ്വകാര്യ വ്യക്തിയുടെ തോട്ടത്തില്‍ നിന്നും പാമ്പിനെ വനപാലകര്‍ പിടികൂടിയിരുന്നു.


Related Tags :
Similar Posts