< Back
Kerala
കെ.യു.ഡബ്ല്യു.ജെ ക്രിക്കറ്റിൽ കിംഗ്ടെൻ ഇലവൻസ് ജേതാക്കൾ
Kerala

കെ.യു.ഡബ്ല്യു.ജെ ക്രിക്കറ്റിൽ കിംഗ്ടെൻ ഇലവൻസ് ജേതാക്കൾ

Web Desk
|
14 Dec 2022 8:28 PM IST

ഡൽഹി തിലക് നഗർ വി.ഐ.പി ഗ്രൗണ്ടിൽ നടന്ന ടൂർണമെന്റിൽ ഇ.ടി. മുഹമ്മദ് ബഷീർ എംപി ട്രോഫി സമ്മാനിച്ചു

ന്യൂഡൽഹി : കേരള പത്രപ്രവർത്തക യൂണിയൻ ഡൽഹി ഘടകം സംഘടിപ്പിച്ച സനൽ ഫിലിപ്പ് എവറോളിംഗ്‌ ട്രോഫി ടൂർണമെന്റിൽ അനീഷ് കാഞ്ഞങ്ങാട് നയിച്ച കിംഗ്ടെൻ ഇലവൻസ് ജേതാക്കളായി.സി.ആർ. രെജിത്ത് നയിച്ച ഇലവൻ വാരിയേഴ്‌സ് റണ്ണറപ്പായി.

ഡൽഹി തിലക് നഗർ വി.ഐ.പി ഗ്രൗണ്ടിൽ നടന്ന ടൂർണമെന്റിൽ ഇ.ടി. മുഹമ്മദ് ബഷീർ എംപി ട്രോഫി സമ്മാനിച്ചു. മാൻ ഓഫ് ദി മാച്ചായി ആർ. അച്യുതനെയും മാൻ ഓഫ് ദി സീരീസ് ആയി റിതിൻ പൗലോസിനെയും തെരെഞ്ഞെടുത്തു. അകാലത്തിൽ പൊലിഞ്ഞ മാധ്യമ പ്രവർത്തകനായ സനൽ ഫിലിപ്പിന്‌റെ പേരിൽ ഏർപ്പെടുത്തിയ എവർ റോളിംഗ് ട്രോഫിക്ക് വേണ്ടിയുള്ള ആദ്യ ടൂർണമെന്റ് ആണ് ഡൽഹിയിൽ കെ.യു.ഡബ്ലിയു .ജെ സംഘടിപ്പിച്ചത്.

വിവിധ ടീമുകളിലായി അറുപതോളം മാധ്യമ പ്രവർത്തകർ ടൂർണമെന്റിൽ പങ്കെടുത്തു. സമ്മാനദാന ചടങ്ങിൽ യൂണിയൻ പ്രസിഡണ്ട് പ്രസൂൻ എസ് .കണ്ടത്ത് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഡി.ധനസുമോദ് ,വൈസ് പ്രസിഡന്റ എം.പ്രശാന്ത് ,സ്പോർട്സ് കോ -ഓർഡിനേറ്റർ സ്റ്റീഫൻ മാത്യു എന്നിവർ സംസാരിച്ചു.

Related Tags :
Similar Posts