< Back
Kerala
കെ.ജെ ഷെെനെതിരായ സെെബർ ആക്രമണം: കോൺഗ്രസ് നേതാവ് ഗോപാലകൃഷ്ണൻ അറസ്റ്റിൽ

Photo: Special Arrangement

Kerala

കെ.ജെ ഷെെനെതിരായ സെെബർ ആക്രമണം: കോൺഗ്രസ് നേതാവ് ഗോപാലകൃഷ്ണൻ അറസ്റ്റിൽ

Web Desk
|
15 Oct 2025 3:39 PM IST

കേസിൽ ഒന്നാം പ്രതിയാണ് ഗോപാലകൃഷ്ണൻ

കൊച്ചി: സിപിഎം നേതാവ് കെ.ജെ ഷൈനെതിരായ സൈബർ ആക്രമണ കേസിൽ പറവൂരിലെ കോൺഗ്രസ് നേതാവ് ഗോപാലകൃഷ്ണൻ അറസ്റ്റിൽ. എറണാകുളം റൂറൽ സൈബർ പൊലീസാണ് ഗോപാലകൃഷ്ണനെ അറസ്റ്റ് ചെയ്തത്. കേസിൽ ഒന്നാം പ്രതിയാണ് ഗോപാലകൃഷ്ണൻ.

ഗോപാലകൃഷ്ണന്റെ മുൻകൂർ ജാമ്യപേക്ഷ ഹൈക്കോടതി തീർപ്പാക്കിയിരുന്നു. ഇയാൾക്കെതിരെ ജാമ്യം കിട്ടാവുന്ന വകുപ്പുകളാണ് ചുമത്തിയതെന്നും പൊലീസ് അറിയിച്ചിരുന്നു.

കേസുമായി ബന്ധപ്പെട്ട് നേരത്തെ ഇയാളുടെ മൊബൈൽ ഫോൺ പ്രത്യേക അന്വേഷകസംഘം പിടിച്ചെടുത്തിരുന്നു. അപവാദ പ്രചാരണം നടത്തിയ ​ഗോപാലകൃഷ്ണന്റെ ഫേസ്ബുക്ക് അക്കൗണ്ട് മെറ്റ നീക്കുകയും ചെയ്തിരുന്നു. അക്കൗണ്ട് നീക്കണമെന്നാവശ്യപ്പെട്ട് അന്വേഷകസംഘം മെറ്റയ്ക്ക് കത്ത് നൽകിയതിന് പിന്നാലെയായിരുന്നു നടപടി.

Similar Posts