
'സോണിയാ ഗാന്ധിയല്ല, രാഹുൽ ഗാന്ധി വന്നാലും ധർമ്മടത്ത് ഇടതുപക്ഷം തന്നെ ജയിക്കും'; കെ.കെ രാഗേഷ്
|പയ്യന്നൂരിൽ വി. കുഞ്ഞികൃഷ്ണൻ്റെ നീക്കങ്ങളിൽ സിപിഎമ്മിന് ആശങ്കയില്ലെന്നും കണ്ണൂര്‍ ജില്ലാ സെക്രട്ടറി മീഡിയവണിനോട് പറഞ്ഞു
കണ്ണൂര്‍: സോണിയാ ഗാന്ധിയല്ല, രാഹുൽ ഗാന്ധി വന്നാലും ധർമ്മടത്ത് ഇടതുപക്ഷം തന്നെ ജയിക്കുമെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ.കെ രാഗേഷ്. പയ്യന്നൂരിൽ വി. കുഞ്ഞികൃഷ്ണൻ്റെ നീക്കങ്ങളിൽ സിപിഎമ്മിന് ആശങ്കയില്ല. കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫിനെതിരെ ശക്തനായ സ്ഥാനാർഥി വരുമെന്ന് കെ.കെ രാഗേഷ് മീഡിയവണിനോട് പറഞ്ഞു.
'സണ്ണി ജോസഫ് മത്സരിക്കുന്ന പേരാവൂർ ഇത്തവണ എല്‍ഡിഎഫ് പിടിച്ചെടുക്കും. കണ്ണൂരും അഴീക്കോടും പിടിച്ചെടുക്കാമെന്നത് യുഡിഎഫിന്‍റെ ആഗ്രഹമാണ്. തെരഞ്ഞെടുപ്പ് കഴിഞ്ഞ് വോട്ടെണ്ണുന്നതുവരെ അവര്‍ക്ക് മോഹിക്കാം. പയ്യന്നൂരിൽ വി. കുഞ്ഞികൃഷ്ണൻ്റെ നീക്കങ്ങളിൽ സിപിഎമ്മിന് ആശങ്കയില്ല. പയ്യന്നൂരിലെ ജനങ്ങള്‍ കൃത്യമായ രാഷ്ട്രീമുള്ളവരാണ്. ധര്‍മടത്ത് ആരെ വേണെങ്കിലും യുഡിഎഫ് സ്ഥാനാര്‍ഥി ആക്കിക്കൊള്ളട്ടേ,സാക്ഷാല്‍ സോണിയാ ഗാന്ധിയെയോ രാഹുല്‍ ഗാന്ധിയെയോ മത്സരിച്ചാലും ഇടതുപക്ഷം ജയിക്കും'. കണ്ണൂരും അഴിക്കോടും എൽഡിഎഫ് നിലനിർത്തുമെന്നും രാഗേഷ് പറഞ്ഞു.