< Back
Kerala
മര്യാദകേടിന് പരിധിയുണ്ട്; നിക്ഷേപകന്റെ ആത്മഹത്യയിൽ സിപിഎമ്മിനെതിരെ കെ.കെ ശിവരാമൻ
Kerala

മര്യാദകേടിന് പരിധിയുണ്ട്; നിക്ഷേപകന്റെ ആത്മഹത്യയിൽ സിപിഎമ്മിനെതിരെ കെ.കെ ശിവരാമൻ

Web Desk
|
31 Dec 2024 8:23 PM IST

എം.എം മണിയുടെ പ്രസ്താവന സാബുവിനെ വീണ്ടും വീണ്ടും കൊല്ലുന്നുവെന്നും കെ.കെ ശിവരാമൻ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു

പാലക്കാട്: കട്ടപ്പനയിലെ നിക്ഷേപകന്റെ ആത്മഹത്യയിൽ സിപിഎമ്മിനെ വിമർശിച്ച് സിപിഐ നേതാവ് കെ.കെ ശിവരാമൻ. പണം മടക്കി ചോദിക്കുമ്പോൾ ഭീഷണിപ്പെടുത്തുകയോ അപമാനിക്കുകയോ അല്ല വേണ്ടത്.

ഭരണസമിതിയുടെയും പ്രസ്ഥാനത്തിന്റെയും പക്വതയില്ലാത്ത പെരുമാറ്റമാണ് സാബുവിനെ ആത്മഹത്യയിലേക്ക് തള്ളിവിട്ടതെന്നും വിമർശനം. എം.എം മണിയുടെ പ്രസ്താവന സാബുവിനെ വീണ്ടും വീണ്ടും കൊല്ലുന്നുവെന്നും, മര്യാദകേടിന് പരിധിയുണ്ടെന്നും കെ.കെ ശിവരാമൻ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

നിവൃത്തികേടുകൊണ്ട് ആത്മഹത്യ ചെയ്ത സാബു തോമസിനെ വെറുതെവിടണം. സാബു തോമസ് ശവക്കല്ലറയിൽ ശാന്തമായി ഉറങ്ങട്ടെ,സാബുവിന്റെ കുടുംബത്തെ വേട്ടയാടുന്ന ക്രൂരത എങ്കിലും അവസാനിപ്പിക്കണമെന്നും ശിവരാമൻ ആവശ്യപ്പെട്ടു.

Similar Posts