< Back
Kerala
വർഗീയ രാഘവൻ,  RSS പോലും മടിക്കുന്ന വർഗീയതയാണ് പറയുന്നത്​- എ വിജയരാഘവനെതിരെ കെഎം ഷാജി
Kerala

'വർഗീയ രാഘവൻ, RSS പോലും മടിക്കുന്ന വർഗീയതയാണ് പറയുന്നത്​'- എ വിജയരാഘവനെതിരെ കെഎം ഷാജി

Web Desk
|
21 Dec 2024 11:25 PM IST

വയനാട്ടിൽ രാഹുൽ ഗാന്ധിയും പ്രിയങ്കയും വർഗീയതയെ കൂട്ടുപിടിച്ചാണ് ജയിച്ചതെന്ന പരാമർശത്തിലാണ് ഷാജിയുടെ വിമർശനം

കോഴിക്കോട്​: സിപിഎം പോളിറ്റ് ബ്യൂറോ അംഗം വിജയരാഘവൻ വർഗീയ രാഘവനാണെന്ന് മുസ്‌ലിം ലീഗ് നേതാവ് കെ.എം ഷാജി. RSS പോലും പറയാൻ മടിക്കുന്ന വർഗീയതയാണ് വിജയരാഘവൻ പറയുന്നതെന്നും ഷാജി പറഞ്ഞു. വയനാട്ടിൽ രാഹുൽ ഗാന്ധിയും പ്രിയങ്കയും വർഗീയതയെ കൂട്ടുപിടിച്ചാണ് ജയിച്ചതെന്ന പരാമർശത്തിലാണ് ഷാജിയുടെ വിമർശനം.

കാക്കി' ട്രൗസറിട്ട് വടിയും പിടിച്ച് RSS ശാഖയിൽ പോയി നിൽക്കുന്നതാണ് സിപിഎം കോഴിക്കോട്​ ജില്ലാ സെക്രട്ടറി പി.മോഹനന് നല്ലതെന്നും കെ.എം.ഷാജി പറഞ്ഞു. ജമാഅത്തെ ഇസ്‌ലാമി അധികാരത്തിലെത്തിയാൽ ഹിന്ദുക്കൾ ആക്രമിക്കപ്പെടുമെന്ന പരാമർശത്തിലാണ് പ്രതികരണം. പേരാമ്പ്ര ചാലിക്കരയിൽ സംസാരിക്കുകയായിരുന്നു കെ.എം ഷാജി.

Related Tags :
Similar Posts