< Back
Kerala
KM Shaji
Kerala

'മകന്‍റെ തെറ്റുമറയ്ക്കാന്‍ പത്രപ്രവർത്തകന്‍റെ മതം നോക്കി വർഗീയ പരാമർശം നടത്തി'; യു.പ്രതിഭക്കെതിരെ കെ.എം ഷാജി

Web Desk
|
3 Jan 2025 8:44 AM IST

ഇതുവരെ പ്രതിഭയെ സിപിഎം തിരുത്തിയിട്ടില്ല

കോഴിക്കോട്: യു.പ്രതിഭ എംഎല്‍എക്കെതിരെ മുസ്‍ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി രംഗത്ത്. പ്രതിഭ തന്‍റെ മകന്‍റെ തെറ്റുമറയ്ക്കാന്‍ പത്രപ്രവർത്തകന്‍റെ മതം നോക്കി വർഗീയ പരാമർശം നടത്തി. ഇതുവരെ പ്രതിഭയെ സിപിഎം തിരുത്തിയിട്ടില്ല. പിണറായി വിജയന്‍ മാറ്റിവിട്ട കേരള രാഷ്ട്രീയത്തിലെ അപകടകരമായ രീതിയാണ് പ്രതിഭയിലൂടെ കണ്ടതെന്നും ഷാജി ആരോപിച്ചു.

''ഒരമ്മ എന്ന നിലയ്ക്ക് അവരുടെ സങ്കടത്തെ മാനിക്കുന്നു. നമ്മളൊക്കെ പൊതുപ്രവര്‍ത്തകരോ തിരക്കുള്ള ആളുകളോ ആയിരിക്കാം. നമ്മുടെ മക്കളെ ഒരു അപകടത്തിലോ പെടുത്തരുതെന്ന് നമുക്ക് പ്രാര്‍ഥിക്കാം. നമുക്ക് അടക്കം കൊടുക്കാം, ഒതുക്കം കൊടുക്കാം . എന്നാലും എന്തെങ്കിലും സംഭവിച്ചുപോയാല്‍ അമ്മയെ..അവര്‍ ഒരു എംഎല്‍എ ആയതുകൊണ്ട് വലിയ രീതിയില്‍ കുറ്റവാളിയാക്കേണ്ട കാര്യമുണ്ടെന്ന് ഞാന്‍ വിചാരിക്കുന്നില്ല. അത് വേറെ വിഷയമാണ്. പക്ഷെ പ്രതിഭ നടത്തിയ ഒരു പരാമര്‍ശമുണ്ട്.''മാധ്യമം പത്രത്തിലെ ഒരാള്‍ മുസ്‍ലിമായതുകൊണ്ട് അയാള്‍ക്ക് മറ്റുള്ളവരോടുള്ള പ്രതികാരമാണത്രേ പ്രതിഭയുടെ മകന്‍റെ കേസ്. എന്തു മോശത്തരത്തിലേക്കാണ് സിപിഎംകാരാ നിങ്ങള്‍ പോകുന്നത്. ഇതുവരെ സിപിഎം അത് തിരുത്തിയിട്ടില്ല. ഒരു പത്രപ്രവര്‍ത്തകന്‍റെ മതം നോക്കി, ജാതി നോക്കി തന്‍റെ മകന്‍റെ തെറ്റ് മറയ്ക്കാന്‍ അവര്‍ നടത്തിയ വിവരക്കേട് പോലും വര്‍ഗീയ പരാമര്‍ശമാവുക. വളരെ അപകടകരമായ പരാമര്‍ശമാവുക'' ഷാജി പറഞ്ഞു.



Similar Posts