< Back
Kerala
വിജിലൻസ് പിടികൂടിയ പണം തിരികെ ആവശ്യപ്പെട്ട് കെ.എം ഷാജി കോടതിയിൽ
Kerala

വിജിലൻസ് പിടികൂടിയ പണം തിരികെ ആവശ്യപ്പെട്ട് കെ.എം ഷാജി കോടതിയിൽ

Web Desk
|
14 Sept 2022 8:15 AM IST

കഴിഞ്ഞ വർഷം നവംബറിൽ വിജിലൻസ് നടത്തിയ റെയ്ഡിലാണ് ഷാജിയുടെ കണ്ണൂരിലെ വീട്ടിൽനിന്ന് 50 ലക്ഷം രൂപ കണ്ടെടുത്തത്.

കോഴിക്കോട്: കണ്ണൂരിലെ വീട്ടിൽനിന്ന് വിജിലൻസ് പിടികൂടിയ പണം തിരികെ വേണമെന്ന് ആവശ്യപ്പെട്ട് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി കോടതിയെ സമീപിച്ചു. വിജിലൻസ് പിടിച്ചെടുത്ത അരക്കോടിയോളം രൂപ തിരികെ വേണമെന്ന് ആവിശ്യപ്പെട്ടാണ് ഷാജി കോഴിക്കോട് വിജിലൻസ് കോടതിയെ സമീപിച്ചത്. പണം തിരികെ നൽകുന്നത് കേസിനെ ബാധിക്കുമെന്ന് വിജിലൻസ് കോടതിയെ അറിയിക്കും. ഷാജിയുടെ ഹരജി ഇന്ന് കോടതി പരിഗണിക്കും.

അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ടാണ് കഴിഞ്ഞ വർഷം കെ.എം ഷാജിയുടെ വീട്ടിൽ വിജിലൻസ് റെയ്ഡ് നടത്തിയത്. 50 ലക്ഷം രൂപയാണ് കണ്ണൂരിലെ വീട്ടിൽനിന്ന് പിടിച്ചെടുത്തത്. അഡ്വ. എം.ആർ ഹരീഷ് എന്ന വ്യക്തി നൽകിയ പരാതിയെ തുടർന്നാണ് കെ.എം ഷാജിക്കെതിരെ വിജിലൻസിന്റെ സ്‌പെഷ്യൽ യൂണിറ്റ് അന്വേഷണം നടത്തിയത്.

Similar Posts