< Back
Kerala
മതനേതാക്കൾ കമ്മ്യൂണിസം വിശദീകരിക്കേണ്ട; കമ്മ്യൂണിസം എന്താണെന്ന് കോടിയേരി പറയും-കെ.എം ഷാജി
Kerala

മതനേതാക്കൾ കമ്മ്യൂണിസം വിശദീകരിക്കേണ്ട; കമ്മ്യൂണിസം എന്താണെന്ന് കോടിയേരി പറയും-കെ.എം ഷാജി

Web Desk
|
11 Jan 2022 2:59 PM IST

സി.പി.എമ്മുമായി ചേർന്നു പ്രവർത്തിക്കുന്നവരെല്ലാം മതനിഷേധികളല്ലെന്ന് സമസ്ത നേതാവ് അബ്ദുസ്സമദ് പൂക്കോട്ടൂർ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.

മതനേതാക്കൾ കമ്മ്യൂണിസം വിശദീകരിക്കേണ്ടെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി. കമ്മ്യൂണിസം എന്താണെന്ന് കോടിയേരി പറയും. ചില ആളുകൾ കമ്മ്യൂണിസത്തെ വെള്ളപൂശുകയാണെന്നും ഷാജി പറഞ്ഞു.

''വേറെ ചില ആൾക്കാർ ഇപ്പൊ ഇറങ്ങിയിട്ടുണ്ട്. സി.പി.എമ്മിനെ വെള്ളപൂശലാണ് പണി. മതനേതാക്കൾ കമ്മ്യൂണിസം വിശദീകരിക്കണ്ട. കമ്മ്യൂണിസ്റ്റുകാര് മതവും വിശദീകരിക്കേണ്ട. കോടിയേരി തന്നെ ഇക്കാര്യം കൃത്യവും വ്യക്തവുമായി പറഞ്ഞിട്ടുണ്ട്. കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ മെമ്പർഷിപ്പെടുക്കുന്നവൻ മതാചാരങ്ങളുടെ പരിസരത്ത് നിന്ന് മാറണം. അപ്പൊ നമ്മുടെ ചില ആളുകൾ പറയുകയാണ് അങ്ങനെയല്ല ഇങ്ങനെ.....''-ഷാജി പറഞ്ഞു.

കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ പ്രവർത്തിക്കുന്നവരെല്ലാം മതനിഷേധികളല്ലെന്നും പല കാരണങ്ങൾകൊണ്ടും വിശ്വാസികളായ ആളുകൾ കേരളത്തിൽ സി.പി.എമ്മുമായി ചേർന്നു പ്രവർത്തിക്കുന്നുണ്ടെന്നും സമസ്ത നേതാവ് അബ്ദുസ്സമദ് പൂക്കോട്ടൂർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

Related Tags :
Similar Posts