< Back
Kerala

Kerala
തലശ്ശേരി കലാപത്തിൻ്റെ സൂത്രധാരന്മാരില്‍ ഒരാൾ പിണറായി വിജയനെന്ന് കെ.എം ഷാജി
|19 Jan 2026 6:46 PM IST
തലശ്ശേരിയില്‍ സിപിഎം ആസൂത്രിതമായി നടത്തിയതാണ് കലാപം. പിണറായി വിജയന് എന്ത് യോഗ്യതയാണ് തലശ്ശേരി കലാപത്തിനെപ്പറ്റി പറയാനെന്നും കെ.എം ഷാജി ചോദിച്ചു
കോഴിക്കോട്: തലശ്ശേരി കലാപത്തിൻ്റെ സൂത്രധാരന്മാരില്‍ ഒരാൾ മുഖ്യമന്ത്രി പിണറായി വിജയനെന്ന് മുസ്‌ലിം ലീഗ് നേതാവ് കെ.എം ഷാജി.
'തലശ്ശേരിയില്‍ സിപിഎം ആസൂത്രിതമായി നടത്തിയതാണ് കലാപം. പിണറായി വിജയന് എന്ത് യോഗ്യതയാണ് തലശ്ശേരി കലാപത്തിനെപ്പറ്റി പറയാനെന്നും'- കെ.എം ഷാജി ചോദിച്ചു. കുന്നമംഗലത്ത് മുസ്‌ലിം ലീഗ് ജനപ്രതിനിധികൾക്കുള്ള സ്വീകരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നാട്ടിൽ നിൽക്കുന്നതിനെക്കാൾ വരുമാനം ജയിലിലാണിപ്പോള്‍. സുഹൃത്തുക്കൾക്കും മകൾക്കും മരുമകള്‍ക്കും മുഖ്യമന്ത്രിക്കും തന്നെ ജയിലിൽ പോകുമ്പോൾ കിട്ടേണ്ട തുകയാണ് സർക്കാർ വർധിപ്പിച്ചതെന്നും കെ.എം.ഷാജി പറഞ്ഞു.
ബാലനും ജയിലിൽ പോകാൻ തയ്യാറാണെന്ന് പറയുന്നു. മൂത്തു നരച്ച് എ.കെ ബാലനു ബുദ്ധി കുറവായിരിക്കുന്നുവെന്നും കെ.എം ഷാജി പറഞ്ഞു.