< Back
Kerala
മുഈനലിക്ക് പിന്തുണയുമായി കൂടുതല്‍ നേതാക്കള്‍; നടപടി വേണ്ടെന്ന് കെ.എം ഷാജിയും
Kerala

മുഈനലിക്ക് പിന്തുണയുമായി കൂടുതല്‍ നേതാക്കള്‍; നടപടി വേണ്ടെന്ന് കെ.എം ഷാജിയും

Web Desk
|
7 Aug 2021 5:06 PM IST

മുഈനലി തങ്ങള്‍ക്കെതിരെ കടുത്ത നടപടി വേണ്ടെന്നാണ് പാണക്കാട് കുടുംബത്തിന്റെയും നിലപാട്. പാണക്കാട് റഷീദലി ശിഹാബ് തങ്ങളാണ് കുടുംബത്തിന്റെ അഭിപ്രായം ലീഗ് ഉന്നതാധികാര സമിതി യോഗത്തെ അറിയിച്ചത്.

മുഈനലി ശിഹാബ് തങ്ങള്‍ക്ക് പിന്തുണയുമായി കൂടുതല്‍ നേതാക്കള്‍. മുഈനലിക്കെതിരെ കടുത്ത നടപടി വേണ്ടെന്ന് കെ.എം ഷാജി മുസ് ലിം ലീഗ് നേതൃത്വത്തെ അറിയിച്ചു. യൂത്ത്‌ലീഗ് സംസ്ഥാന സെക്രട്ടറി അന്‍വര്‍ സാദത്തും നേരത്തെ മുഈനലി തങ്ങളെ പിന്തുണച്ചിരുന്നു.

മുഈനലി തങ്ങള്‍ക്കെതിരെ കടുത്ത നടപടി വേണ്ടെന്നാണ് പാണക്കാട് കുടുംബത്തിന്റെയും നിലപാട്. പാണക്കാട് റഷീദലി ശിഹാബ് തങ്ങളാണ് കുടുംബത്തിന്റെ അഭിപ്രായം ലീഗ് ഉന്നതാധികാര സമിതി യോഗത്തെ അറിയിച്ചത്. വഖഫ് ബോര്‍ഡ് മുന്‍ ചെയര്‍മാനും അന്തരിച്ച ഉമറലി ശിഹാബ് തങ്ങളുടെ മകനുമാണ് റഷീദലി ശിഹാബ് തങ്ങള്‍. ഉമറലി തങ്ങള്‍ ജീവിച്ചിരുന്ന കാലത്ത് അദ്ദേഹമായിരുന്നു വിവിധ വിഷയങ്ങളില്‍ പാണക്കാട് കുടുംബത്തിന്റെ അഭിപ്രായം വ്യക്തമാക്കിയിരുന്നത്.

ഇന്ന് രാവിലെ പാണക്കാട് കുടുംബാംഗങ്ങള്‍ മുഈനലിയുടെ വിഷയത്തില്‍ ചര്‍ച്ച നടത്തിയിരുന്നു. മുഈനലിക്കെതിരെ കടുത്ത നടപടി വേണ്ട, താക്കീത് മതിയെന്നാണ് പാണക്കാട് കുടുംബത്തിന്റെ അഭിപ്രായം. അതേസമയം മുഈനലിക്കെതിരെ കടുത്ത നടപടി വേണമെന്ന നിലപാടിലാണ് കുഞ്ഞാലിക്കുട്ടി. എന്നാല്‍ പാണക്കാട് കുടുംബത്തിന്റെ അഭിപ്രായം മറികടന്ന് ഒരു തീരുമാനം ലീഗ് എടുക്കില്ലെന്നാണ് സൂചന.

Similar Posts