< Back
Kerala
കെ.എസ്.യു സംസ്ഥാന, ജില്ലാ കമ്മറ്റികള്‍ പിരിച്ചു വിടണം- നേതൃത്വത്തിന് കത്തയച്ച് കെഎം അഭിജിത്ത്
Kerala

കെ.എസ്.യു സംസ്ഥാന, ജില്ലാ കമ്മറ്റികള്‍ പിരിച്ചു വിടണം- നേതൃത്വത്തിന് കത്തയച്ച് കെഎം അഭിജിത്ത്

Web Desk
|
23 May 2021 5:34 PM IST

കാലാവധി കഴിഞ്ഞ കമ്മറ്റി പിരിച്ചുവിടണമെന്ന ആവശ്യമാണ് അഭിജിത്ത് ഉന്നയിച്ചത്

കെ.എസ്.യു സംസ്ഥാന, ജില്ലാ കമ്മറ്റികള്‍ പിരിച്ചു വിടണമെന്ന് സംസ്ഥാന അധ്യക്ഷന്‍ കെ എം അഭിജിത്ത്. പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ കെ.എസ്.യു പുനസംഘടന അനിവാര്യമാണെന്നും അഭിജിത്ത് പറഞ്ഞു. ഇക്കാര്യം ചൂണ്ടിക്കാട്ടി എന്‍.എസ്.യു നേതൃത്വത്തിന് അഭിജിത്ത് കത്തയച്ചു.

കാലാവധി കഴിഞ്ഞ കമ്മറ്റി പിരിച്ചുവിടണമെന്ന ആവശ്യമാണ് അഭിജിത്ത് ഉന്നയിച്ചത്. സാധാരണ 2 വര്‍ഷം കൂടുമ്പോഴാണ് തെരഞ്ഞെടുപ്പിലൂടെ കമ്മറ്റി രൂപീകരിക്കുന്നത്. എന്നാല്‍ 2017ലാണ് ഇപ്പോഴുള്ള കമ്മിറ്റി നിലവില്‍ വന്നത്. കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തണമെങ്കില്‍ പോഷക സംഘടനകളെ ശക്തിപ്പെടുത്തേണ്ടതുണ്ട്. അതിന്‍റെ ഭാഗമായുള്ള പുനസംഘടനയാണ് അഭിജിത്ത് കത്തിലൂടെ നേതൃത്വത്തെ അറിയിച്ചത്.

Related Tags :
Similar Posts