< Back
Kerala
KMYF against PM Sri Scheme
Kerala

പിഎം ശ്രീ പദ്ധതി: തലമുറകളിൽ വെറുപ്പിന്റെ ആശയം വളർത്തുമെന്ന് കെഎംവൈഎഫ്

Web Desk
|
24 Oct 2025 6:53 PM IST

'പദ്ധതിക്ക് സർക്കാർ വഴങ്ങിക്കൊടുത്തത് ആത്മഹത്യാപരമായ തീരുമാനമാണ്'.

തിരുവനന്തപുരം: രാജ്യത്തിന്റെ ഫെഡറൽ തത്വങ്ങളെയും മതേതര മൂല്യങ്ങളേയും നിരാകരിക്കുന്ന പിഎം ശ്രീ പദ്ധതി തലമുറകളിൽ വെറുപ്പിന്റെ ആശയം വളർത്തുമെന്ന് കെഎംവൈഎഫ് സംസ്ഥാന പ്രസിഡന്റ് ഇലവുപാലം ഷംസുദ്ദീൻ മന്നാനി.

പദ്ധതിക്ക് സർക്കാർ വഴങ്ങിക്കൊടുത്തത് ആത്മഹത്യാപരമായ തീരുമാനമാണെന്നും അദ്ദേഹം പറഞ്ഞു. കെഎംവൈഎഫ് സംസ്ഥാന നേതൃത്വ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പാഠപുസ്തകങ്ങൾ തീരുമാനിക്കുന്നതിലും വിദ്യാഭ്യാസ കരിക്കുലത്തിലുമുള്ള കേന്ദ്ര ഇടപെടലിനെ വിമർശിക്കുന്ന സർക്കാർ തന്നെ, അതിന്റെ ഭാഗമായുള്ള പദ്ധതിയിൽ ഒപ്പിട്ടത് ഇരട്ടത്താപ്പാണെന്നും അദ്ദേഹം പറഞ്ഞു. കണ്ണനല്ലൂർ നാഷിദ് ബാഖവി ബാഖവി ചർച്ച ഉദ്ഘാടനം ചെയ്തു.

പനവൂർ സഫീർ ഖാൻ മന്നാനി, സിറാജുദ്ദീൻ അബ്‌റാരി, കുണ്ടുമൻ ഹുസൈൻ മന്നാനി, നൗഷാദ് മാങ്കാംകുഴി, അർഷദ് ബദ്‌രി, ഫസലുറഹ്മാൻ മൗലവി, നിയാസ് പച്ചംകുളത്ത്, കെ.ആർ ഷാഹുൽ ഹമീദ്, റാസി മാമം, ഹസൻ മന്നാനി, സിദ്ദീഖ് മുസ്‌ലിയാർ, തൽഹാ ഏഴംകുളം പങ്കെടുത്തു.

Related Tags :
Similar Posts