< Back
Kerala
KMYF condoles death of Maulana Rabi Hasani Nadvi
Kerala

മൗലാന റാബി ഹസനി നദ്‌വിയുടെ നിര്യാണത്തിൽ കെ.എം.വൈ.എഫ് അനുശോചിച്ചു

Web Desk
|
13 April 2023 8:43 PM IST

അസുഖബാധിതനായി ചികിത്സയിലായിരുന്ന മൗലാനാ റാബി ഹസനി നദ്‌വി ഇന്ന് വൈകീട്ടാണ് അന്തരിച്ചത്.

കോഴിക്കോട്: അഖിലേന്ത്യാ മുസ്‌ലിം പേഴ്‌സണൽ ലോ ബോർഡ് അധ്യക്ഷൻ മൗലാനാ മുഹമ്മദ് റാബി ഹസനി നദവിയുടെ വേർപാടിൽ കെ.എം.വൈ.എഫ് അനുശോചിച്ചു. വിനയവും ലാളിത്യവും മുഖമുദ്രയാക്കിയ പണ്ഡിതനായിരുന്നു അദ്ദേഹമെന്നും, ഇന്ത്യൻ മുസ്‌ലിംകളുടെ വിദ്യാഭ്യാസപരവും സാമൂഹികവുമായ മുന്നേറ്റങ്ങൾക്ക് നേതൃപരമായ പങ്കുവയ്ക്കാൻ പലപ്പോഴും അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട് എന്നും കെ.എം.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് ഇലവുപാലം ഷംസുദ്ദീൻ മന്നാനി പറഞ്ഞു.

അസുഖബാധിതനായി ചികിത്സയിലായിരുന്ന മൗലാനാ റാബി ഹസനി നദ്‌വി ഇന്ന് വൈകീട്ടാണ് അന്തരിച്ചത്. പ്രശസ്ത ഇസ്‌ലാമിക മതകലാലയമായ ലഖ്‌നൗവിലെ നദ് വത്തുൽ ഉലമയുടെ ചാൻസലറും ഇസ് ലാമിക് ഫിഖ്ഹ് അക്കാദമി തലവനുമായിരുന്നു. റിയാദ് ആസ്ഥാനമായുള്ള ആലമി റാബിതയേ അദബേ ഇസ് ലാമി വൈസ് പ്രസിഡന്റും മുസ്‌ലിം വേൾഡ് ലീഗ് സ്ഥാപകാംഗവുമാണ്.

Similar Posts