< Back
Kerala

Kerala
'സൗഹൃദ കേരളത്തിന് യുവത്വം കാവലിരിക്കുന്നു'; കെ.എം.വൈ.എഫ് കേരള മൈത്രി ജാഥ കോട്ടയം ജില്ലയിൽ
|20 Feb 2023 1:56 PM IST
ഫെബ്രുവരി 17 ന് കൊടുങ്ങല്ലൂരിൽനിന്നാണ് ജാഥ ആരംഭിച്ചത്. ഈ മാസം 25 ന് തിരുവനന്തപുരത്ത് സമാപിക്കും.
കോട്ടയം: 'സൗഹൃദ കേരളത്തിന് യുവത്വം കാവലിരിക്കുന്നു' എന്ന പ്രമേയത്തിൽ കെ.എം.വൈ.എഫ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന കേരള മൈത്രി ജാഥ കോട്ടയം ജില്ലയിൽ പര്യടനം ആരംഭിച്ചു. കോട്ടയത്ത് നടന്ന സ്വീകരണ സമ്മേളനത്തിൽ ജാഥാ ക്യാപ്റ്റൻ ഇലവുപാലം ഷംസുദ്ദീൻ മന്നാനിയെ സി.എസ്.ഐ മധ്യകേരള മഹായിടവക ബിഷപ്പ് ഡോ:മലയിൽ സാബു കോശി ചെറിയാൻ, കോട്ടയം എം.എൽ.എ തിരുവഞ്ചൂർ രാധാകൃഷ്ണൻ, ഫാദർ മോസ് ജോസഫ് എന്നിവർ ചേർന്ന് സ്വീകരിച്ചു. ഫെബ്രുവരി 17 ന് കൊടുങ്ങല്ലൂരിൽനിന്നാണ് ജാഥ ആരംഭിച്ചത്. ഈ മാസം 25 ന് തിരുവനന്തപുരത്ത് സമാപിക്കും.