< Back
Kerala
KMYF Says Muslim organizations to accuse each other of terrorism is not right, latest kerala news,
Kerala

മുസ്‌ലിം സംഘടനകൾ പരസ്പരം തീവ്രവാദ ചാപ്പയടിക്കുന്നത് ശരിയല്ല: കെഎംവൈഎഫ്

Web Desk
|
10 Feb 2026 5:33 PM IST

ആശയപരമായ വിയോജിപ്പുകൾ ആരോഗ്യകരമായ സംവാദങ്ങളിലൂടെ പരിഹരിക്കേണ്ടതാണ്.

തിരുവനന്തപുരം: മുസ്‌ലിം സംഘടനകൾ പരസ്പരം തീവ്രവാദ ചാപ്പയടിക്കുന്നതും ഭീകരത ആരോപിക്കുന്നതും ആത്യന്തികമായി ഗുണമുണ്ടാക്കുന്നത് ഇസ്‌ലാം വിരുദ്ധ ശക്തികൾക്കാണെന്ന് കെഎംവൈഎഫ്. ആശയപരമായ വിയോജിപ്പുകൾ ആരോഗ്യകരമായ സംവാദങ്ങളിലൂടെ പരിഹരിക്കേണ്ടതാണ്.

അതിനുപകരം മുസ്‌ലിം സംഘടനകളെ ദേശദ്രോഹികളും വർഗീയവാദികളും ഭീകരരുമാക്കി ചിത്രീകരിക്കാനുള്ള ശ്രമങ്ങൾ സമുദായത്തെ ഒറ്റുകൊടുക്കുന്നതിന് തുല്യമാണെന്ന് കെഎംവൈഎഫ് സംസ്ഥാന പ്രസിഡന്റ് ഇലവുപാലം ഷംസുദ്ദീൻ മന്നാനി പറഞ്ഞു.

ഇസ്‌ലാം വിരുദ്ധ ശക്തികൾ എല്ലാക്കാലവും ഇസ്‌ലാമിനെ ആക്രമിക്കുന്നത് ഏതെങ്കിലും ഒരു സംഘടനയുടെയോ പ്രസ്ഥാനത്തിന്റേയോ മറപിടിച്ചായിരിക്കും. അത്തരം ശ്രമങ്ങൾക്ക് ശക്തി പകരുന്നതാണ് പരസ്പരമുള്ള തീവ്രവാദ ചാപ്പിയടിക്കൽ. ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ എക്കാലവും ഈ ചാപ്പയടിക്കെതിരെ നിലപാടുകൾ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Similar Posts