< Back
Kerala

Kerala
സിഎജി റിപ്പോർട്ടിനെക്കുറിച്ച് പുറത്തുവരുന്ന വാർത്തകൾ വിവാദം ലക്ഷ്യമിട്ടുള്ളതെന്ന് ധനമന്ത്രി
|16 Nov 2021 3:28 PM IST
വിവാദങ്ങൾ സംസ്ഥാനത്തിന്റെ വികസനത്തെ ബാധിക്കുമെന്നും കിഫ്ബിയെ തകർക്കാനാണ് ശ്രമം നടക്കുന്നതെന്നും ബാലഗോപാൽ പറഞ്ഞു.
സിഎജി റിപ്പോർട്ടിനെക്കുറിച്ച് പുറത്തുവരുന്ന വാർത്തകൾ വിവാദം ലക്ഷ്യമിട്ടുള്ളതാണെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. പ്രതിപക്ഷനേതാവ് ഉൾപ്പെടെ കാര്യങ്ങൾ മനസ്സിലാക്കാതെയാണ് പ്രതികരിക്കുന്നത്. ഇപ്പോൾ പുറത്തുവന്നത് പ്രാഥമിക റിപ്പോർട്ട് മാത്രമാണ്. വിവാദങ്ങൾ സംസ്ഥാനത്തിന്റെ വികസനത്തെ ബാധിക്കുമെന്നും കിഫ്ബിയെ തകർക്കാനാണ് ശ്രമം നടക്കുന്നതെന്നും ബാലഗോപാൽ പറഞ്ഞു.
സിഎജി റിപ്പോർട്ട് നിയമസഭയിൽ വെക്കേണ്ട ഔദ്യോഗിക രേഖയാണ്. ഇപ്പോൾ ചില പ്രാഥമിക വിവരങ്ങളെ കുറിച്ചാണ് വാർത്തകൾ വരുന്നത്. ഇത് സിഎജിയുടെ അന്തിമ റിപ്പോർട്ടല്ല. നിലവിൽ പുറത്തുവരുന്ന റിപ്പോർട്ടുകളിൽ വിവാദമുണ്ടാക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.