< Back
Kerala
KN Balagopal reached delhi for discussion with union government
Kerala

കേന്ദ്രവുമായുള്ള ചർച്ചയിൽ ഗുണപരമായ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷ: കെ.എൻ ബാലഗോപാൽ

Web Desk
|
15 Feb 2024 10:47 AM IST

കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ചർച്ച ചെയ്തു പരിഹരിക്കാൻ സുപ്രിംകോടതിയാണ് നിർദേശിച്ചത്.

ന്യൂഡൽഹി: കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതുമായി ബന്ധപ്പെട്ട് കേന്ദ്രവുമായുള്ള ചർച്ചയിൽ ഗുണപരമായ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. യൂണിയൻ ഗവൺമെന്റും സംസ്ഥാന ഗവൺമെന്റുകളുമെന്നത് വളരെ ഹൃദ്യമായ ബന്ധമാണ്. സൗഹാർദത്തോടെ ചർച്ച ചെയ്ത് കേരളത്തിന്റെ ന്യായമായ ആവശ്യങ്ങളിൽ അനുകൂല തീരുമാനമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

സുപ്രിംകോടതി നിർദേശപ്രകാരമാണ് കേന്ദ്രവുമായി ചർച്ച നടത്താൻ സംസ്ഥാന സർക്കാർ തയ്യാറായത്. ഇന്ന് വൈകിട്ട് നാലിനാണ് ചർച്ച. ധനമന്ത്രിക്ക് പുറമെ മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കെ.എം എബ്രഹാം, ധനകാര്യ പ്രിൻസിപ്പൽ സെക്രട്ടറി രബീന്ദ്ര കുമാർ അഗർവാൾ, അഡ്വ. ജനറൽ കെ. ഗോപാലകൃഷ്ണക്കുറുപ്പ് എന്നിവരാണ് ധനമന്ത്രിക്കൊപ്പം ചർച്ചക്കെത്തിയത്.

Similar Posts