< Back
Kerala
kanyakumari express
Kerala

ടിക്കറ്റ് എടുക്കാത്തതിനെച്ചൊല്ലി തര്‍ക്കം; കന്യാകുമാരി എക്സ്പ്രസിൽ കത്തിക്കുത്ത്

Web Desk
|
28 Jan 2025 8:59 AM IST

ബെംഗളൂരുവിൽ നിന്നും കയറിയതാണ് യുവാക്കൾ പാലക്കാട് വരെ മാത്രമേ ടിക്കറ്റ് ഉണ്ടായിരുന്നുള്ളൂ

തൃശൂര്‍: കന്യാകുമാരി എക്സ്പ്രസിൽ കത്തിക്കുത്ത് . കായംകുളത്തേക്ക് യാത്ര ചെയ്യുന്ന യുവാക്കൾ തമ്മിലുള്ള തർക്കത്തിനിടയിലാണ് കത്തിക്കുത്തുണ്ടായത്. ബെംഗളൂരുവിൽ നിന്നും കയറിയതാണ് യുവാക്കൾ. പാലക്കാട് വരെ മാത്രമേ ടിക്കറ്റ് ഉണ്ടായിരുന്നുള്ളൂ. പരിശോധനയിൽ ടിടി ഫൈൻ ഈടാക്കി. ടിക്കറ്റ് എടുക്കാത്തതിന് ചൊല്ലി യുവാക്കൾ തമ്മിൽ തർക്കം ഉണ്ടായി. ഇതിനിടയിലാണ് യുവാക്കളിൽ ഒരാൾ മറ്റൊരാളെ കുത്തിയത്. പരിക്ക് ഗുരുതരമല്ല. പ്രതിയെ തൃശൂർ റെയിൽവേ പൊലീസ് കസ്റ്റഡിയിലെടുത്തു.

Updating...


Similar Posts