< Back
Kerala
മുസ്‌ലിംകളോടുള്ള വിവേചനം അവസാനിപ്പിച്ചിട്ട് മതി ന്യൂനപക്ഷ സംഗമം: കെഎന്‍എം മര്‍കസുദ്ദഅവ
Kerala

മുസ്‌ലിംകളോടുള്ള വിവേചനം അവസാനിപ്പിച്ചിട്ട് മതി ന്യൂനപക്ഷ സംഗമം: കെഎന്‍എം മര്‍കസുദ്ദഅവ

Web Desk
|
14 Sept 2025 2:52 PM IST

മുസ്‌ലിംകള്‍ക്കെതിരില്‍ നിരന്തരമായി വര്‍ഗീയാധിക്ഷേപം നൽകിയവരെ ആദരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയും മുസ്‌ലിംകള്‍ക്കെതിരെ കള്ള കേസുകള്‍ ചുമതുകയും ചെയ്യുക വഴി കടുത്ത വിവേചനമാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്തിട്ടുള്ളതെന്നും കെഎൻഎം മര്‍കസുദ്ദഅവ വ്യക്തമാക്കി

കോഴിക്കോട്: കഴിഞ്ഞ 10 വര്‍ഷത്തെ എല്‍ഡിഎഫ് ഭരണത്തില്‍ മുസ്‌ലിം സമുദായത്തിനുണ്ടായിട്ടുള്ള നഷ്ടങ്ങള്‍ പരിഹരിച്ചുകൊണ്ട് വേണം സംസ്ഥാന സര്‍ക്കാര്‍ ന്യൂനപക്ഷ സംഗമം സംഘടിപ്പിക്കാനെന്ന് കെഎന്‍എം മര്‍കസുദഅവ സംസ്ഥാന സെക്രട്ടറിയേറ്റ് വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാര്‍ യാതൊരു പഠനവും ചര്‍ച്ചയും കൂടാതെ നടപ്പിലാക്കിയ മുന്നാക്ക സംവരണവും മുസ്‌ലിം സമുദായ സമുദാരണത്തിന് വേണ്ടി ആവിഷ്കരിച്ച സ്‌കോളര്‍ഷിപ്പ് പദ്ധതി അനര്‍ഹരായ സമുദായങ്ങള്‍ക്ക് വീതിച്ചു നല്‍കിയതും ഭിന്നശേഷി സംവരണത്തിന്റെ മറവില്‍ മുസ്‌ലിം ഉദ്യോഗാർഥികളുടെ അവസരം കവര്‍ന്നെടുത്തതുമെല്ലാം ഉദ്യോഗ വിദ്യാഭ്യാസ മേഖലയില്‍ അപരിഹാര്യമായ നഷ്ടമാണ് മുസ്‌ലിം സമുദായത്തിനുണ്ടാക്കിയത്. മുസ്‌ലിം സമുദായം അനര്‍ഹമായി പലതും നേടിയെടുത്തതായി ആക്ഷേപം ഉന്നയിക്കപ്പെട്ടപ്പോള്‍ ആക്ഷേപകര്‍ക്ക് ശക്തി പകരുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. സംസ്ഥാനത്ത് മുസ്‌ലിംകള്‍ക്കെതിരില്‍ വെറുപ്പുല്‍പാദിപ്പിക്കാന്‍ വര്‍ഗീയ ശക്തികള്‍ക്ക് അവസരമൊരുക്കുന്നതായി ഈ വ്യാജ ആരോപണം.

മുസ്‌ലിംകള്‍ക്കെതിരില്‍ നിരന്തരമായി വര്‍ഗീയാധിക്ഷേപം നൽകിയവരെ ആദരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയും മുസ്‌ലിംകള്‍ക്കെതിരെ കള്ള കേസുകള്‍ ചുമതുകയും ചെയ്യുക വഴി കടുത്ത വിവേചനമാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്തിട്ടുള്ളതെന്നും കെഎൻഎം മര്‍കസുദ്ദഅവ വ്യക്തമാക്കി. ഇത്തരം വിഷയങ്ങള്‍ പരിഹരിക്കാതെ മതം തിരിച്ചുള്ള സംഗമങ്ങള്‍ സംഘടിപ്പിക്കുന്നത് രാഷ്ട്രീയ ദുഷ്ടലാക്കായി കാണുന്നവരെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്ന് കെഎന്‍എം മര്‍കസുദഅവ സെക്രട്ടറിയേറ്റ് വ്യക്തമാക്കി.

സംസ്ഥാന പ്രസിഡന്റ് സി.പി ഉമര്‍ സുല്ലമി അധ്യക്ഷത വഹിച്ചു. എം അഹമ്മദ് കുട്ടി മദനി, എന്‍ എം അബ്ദുല്‍ ജലീല്‍, പ്രൊഫ.കെ.പി സകരിയ്യ, അഡ്വ.പി മുഹമ്മദ് ഹനീഫ, കെ.പി അബ്ദുറഹ്മാന്‍ സുല്ലമി, അബ്ദുല്‍ ജബ്ബാര്‍ കുന്നംകുളം, സി.മമ്മു കോട്ടക്കല്‍, സി അബ്ദുല്ലത്തീഫ് മാസ്റ്റര്‍, പി.ടി അബ്ദുല്‍ മജീദ് സുല്ലമി, കെ.പി മുഹമ്മദ് കല്‍പ്പറ്റ, ഫൈസല്‍ നന്‍മണ്ട, പി. അബുസ്സലാം മദനി, ഡോ. ഫുഖാറലി, സുഹൈല്‍ സാബിര്‍, എ.ടി ഹസ്സന്‍ മദനി, സുബൈര്‍ ആലപ്പുഴ, ഡോ.എപി നൗഷാദ്, സലീം കരുനാഗപ്പള്ളി, ബി.പി.എ ഗഫൂര്‍, ഡോ.അനസ് കടലുണ്ടി, ഡോ. ഇസ്മായില്‍ കരിയാട്, കെ.പി അബുറഹിം ഖുബ, അബ്ദുറഷീദ് ഉഗ്രപുരം, ഡോ. അന്‍വര്‍ സാദത്ത്, ഫഹീം പുളിക്കല്‍, വി.സി മറിയക്കുട്ടി സുല്ലമിയ്യ, കെ.വി നിയാസ്, മിറാഷ്, പാത്തേയ്ക്കുട്ടി ടീച്ചര്‍, ജുവൈരിയ ടീച്ചര്‍ പ്രസംഗിച്ചു.

Similar Posts