< Back
Kerala

Kerala
മുസ്‌ലിം ലീഗ് വിളിച്ച മുസ്‌ലിം സംഘടനകളുടെ യോഗത്തിൽ കെ.എൻ.എം പങ്കെടുക്കില്ല
|2 Jan 2023 10:07 AM IST
മുജാഹിദ് സമ്മേളനത്തിൽ ലീഗ് നേതാക്കളായ പാണക്കാട് തങ്ങൾമാർ പങ്കെടുക്കാത്തതിനാലാണ് തീരുമാനം.
കോഴിക്കോട്: മുസ്‌ലിം ലീഗ് വിളിച്ച മുസ്‌ലിം സംഘടനകളുടെ യോഗത്തിൽ കേരള നദ്‌വത്തുൽ മുജാഹിദീൻ പങ്കെടുക്കില്ല. മുജാഹിദ് സമ്മേളനത്തിൽ ലീഗ് നേതാക്കളായ പാണക്കാട് തങ്ങൾമാർ പങ്കെടുക്കാത്തതിനാലാണ് തീരുമാനം. അതേസമയം കെ.എൻ.എം പങ്കെടുക്കില്ലെന്ന് അറിയിച്ചിട്ടില്ലെന്ന് ലീഗ് നേതൃത്വം വ്യക്തമാക്കി. ഏക സിവിൽകോഡ്, ജെൻഡ്രൽ ന്യൂട്രാലിറ്റി വിഷയങ്ങൾ ചർച്ച ചെയ്യാനാണ് യോഗം വിളിച്ചത്.
മുജാഹിദ് സംസ്ഥാന സമ്മേളത്തിലേക്ക് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ, യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ മുനവ്വറലി ശിഹാബ് തങ്ങൾ, റഷീദലി ശിഹാബ് തങ്ങൾ എന്നിവരെ ക്ഷണിച്ചിരുന്നു. എന്നാൽ അവർ പങ്കെടുത്തിരുന്നില്ല.