< Back
Kerala

Kerala
'എൽ.ഡി.എഫുമായുള്ള സഹകരണം അവസാനിപ്പിച്ചു'; കൊച്ചി കോർപറേഷനിലെ ലീഗ് വിമതൻ യു.ഡി.എഫ് വേദിയിൽ
|29 May 2023 7:02 PM IST
മാലിന്യപ്രശ്‌നത്തിൽ കോർപ്പറേഷന് ഏകപക്ഷീയ നടപടിയാണെന്ന് ആരോഗ്യ സ്റ്റാൻഡിങ് ചെയർമാനായ ടി.കെ അഷറഫ് ആരോപിച്ചു
കൊച്ചി: എൽഡിഎഫുമായുള്ള ബന്ധം അവസാനിപ്പിച്ചെന്ന് കൊച്ചി കോർപറേഷൻ ആരോഗ്യ സ്റ്റാൻഡിങ് ചെയർമാൻ ടി.കെ അഷറഫ്. മാലിന്യപ്രശ്‌നത്തിൽ കോർപ്പറേഷന് ഏകപക്ഷീയ നടപടിയാണെന്ന് അഷ്‌റഫ് കോൺഗ്രസ് വേദിയിൽ പറഞ്ഞു. ലീഗ് നേതാവായിരുന്ന അഷ്‌റഫ് വിമതനായാണ് മത്സരിച്ചു ജയിച്ചത്.
എറണാകുളം ജില്ലയിലെ അറിയപ്പെടുന്ന ലീഗ് നേതാവാണ് ടി.കെ അഷ്‌റഫ്. കഴിഞ്ഞവർഷം തെരഞ്ഞെടുപ്പിൽ സീറ്റ് നൽകാത്തതിനെ തുടർന്നാണ് വിമതനായി മത്സരിച്ചത്. പിന്നീട് ഇടതു പക്ഷത്തോടൊപ്പം ചേർന്നത്. ആരോഗ്യസ്റ്റാന്റിങ് കമ്മിറ്റി ചെയർമാനായ അഷറഫിനെ പിന്നീട് ലീഗ് തിരിച്ചെടുത്തിരുന്നു.