< Back
Kerala

Kerala
കാക്കനാട് ലഹരിക്കടത്തിനു പിന്നില്‍ കൊച്ചി സംഘം മാത്രമല്ലെന്ന് എക്സൈസ്
|14 Sept 2021 2:55 PM IST
ലഹരികടത്ത് കേസില്‍ നിലവില്‍ ആറ് പ്രതികളെയാണ് അറസ്റ്റ് ചെയ്തത്.
കാക്കനാട് ലഹരി കടത്തിന് പിന്നില്‍ കൊച്ചിയില്‍ മാത്രം കേന്ദ്രീകരിച്ച സംഘമല്ലെന്ന് എക്സൈസ് വകുപ്പ്. ആദ്യ ഘട്ടത്തിൽ കേസില്‍ നിന്നും ഒഴിവാക്കപ്പെട്ടയാൾക്കായി അന്വേഷണ സംഘം തെരച്ചിൽ ഊർജിതമാക്കി. പ്രതികളുടെ ഫോൺ, ബാങ്ക് രേഖകൾ എന്നിവ പരിശോധിച്ച് വരുന്നുതായും എക്സൈസ് അസി. കമ്മിഷണർ ടി.എം കാസിം മീഡിയവ ണിനോട് പറഞ്ഞു.
കാക്കനാട് ലഹരികടത്ത് കേസില്‍ നിലവില്‍ ആറ് പ്രതികളെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. ആദ്യ ഘട്ടത്തില്‍ എകൈസിന്‍റെ ജില്ലാ യൂണിറ്റ് ഒഴിവാക്കിയ പ്രതി ഒളിവിലാണ്. ഇയാള്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായും എക്സൈസ് അസി. കമ്മിഷണല്‍ പറഞ്ഞു.
പ്രതികൾക്ക് സാമ്പത്തികമായി സഹായം ലഭിച്ചത് വിശദമായി പരിശോധിക്കും. കൊച്ചി മാത്രമായി കേന്ദ്രീകരിച്ചിരുന്നവരല്ല സംഘത്തിൽ ഉൾപ്പെട്ടിരുതെന്നും കമ്മിഷണര്‍ വ്യക്തമാക്കി.