< Back
Kerala

ഡിംപിൾ ലാമ്പ
Kerala
കൊച്ചിയിൽ മോഡലിനെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ കേസിൽ പ്രതി ഡിംപിൾ ലാംപക്ക് ജാമ്യം
|9 Jan 2023 12:46 PM IST
മോഡലിനെ കാറിൽവെച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത് ഡിംപിൾ ലാംപയുടെ അറിവോടെയാണ് എന്നാണ് കണ്ടെത്തൽ.
കൊച്ചി: മോഡലിനെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ കേസിൽ പ്രതി ഡിംപിൾ ലാംപക്ക് ജാമ്യം. കർശന വ്യവസ്ഥയോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. മോഡലിനെ സുഹൃത്തായ ഡിംപിൾ ലാംപ ആസൂത്രണം ചെയ്താണ് പീഡനം നടപ്പാക്കിയതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.
പീഡനത്തെക്കുറിച്ച് ഡിംപിൾ ലാംപക്ക് പൂർണ വിവരമുണ്ടായിരുന്നു. ക്രൂരവും മൃഗീയവുമായ കുറ്റകൃത്യമാണ് പ്രതികൾ ചെയ്തതെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. അന്വേഷണസംഘം അന്തിമ കുറ്റപത്രം സമർപ്പിക്കുന്നത് വരെ എറണാകുളം ജില്ല വിട്ടുപോകരുതെന്നും വിചാരണ പൂർത്തിയാകുന്നത് വരെ സംസ്ഥാനം വിട്ട് പോകരുതെന്നും ജാമ്യ വ്യവസ്ഥയിൽ പറയുന്നുണ്ട്. രാജസ്ഥാൻ സ്വദേശിയാണ് ഡിംപിൾ ലാംപ.