< Back
Kerala
kochi kaloor murder the accused statement
Kerala

'യുവതിയെ കൊന്നത് ശല്യം ഒഴിവാക്കാന്‍': കലൂര്‍ കൊലപാതകത്തില്‍ പ്രതിയുടെ മൊഴി

Web Desk
|
10 Aug 2023 8:08 AM IST

അപ്പാര്‍ട്ട്മെന്‍റിലേക്ക് വിളിച്ചുവരുത്തിയായിരുന്നു കൊലപാതകം

കൊച്ചി: എറണാകുളം കലൂരിലെ അപ്പാര്‍ട്ട്മെന്‍റില്‍ യുവതിയെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയുടെ മൊഴി പുറത്ത്. യുവതിയുടെ ശല്യം ഒഴിവാക്കാന്‍ കൊലപ്പെടുത്തി എന്നാണ് പ്രതിയുടെ മൊഴി. അപ്പാര്‍ട്ട്മെന്‍റിലേക്ക് വിളിച്ചുവരുത്തിയായിരുന്നു കൊലപാതകം.

ചങ്ങനാശ്ശേരി സ്വദേശി രേഷ്മ (22) ആണ് കൊല്ലപ്പെട്ടത്. കെയർ ടേക്കർ നൗഷിദിനെയാണ് എറണാകുളം നോർത്ത് പൊലീസ് കസ്റ്റഡിയിലെടുത്തത്. നൗഷിദും രേഷ്മയും മൂന്ന് വര്‍ഷത്തോളമായി സൗഹൃദത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കോഴിക്കോട് സ്വദേശിയാണ് നൗഷിദ്.

കലൂരിലെ പൊറ്റക്കുഴിയിലെ എലഗന്‍റ് അപ്പാര്‍ട്ട്മെന്‍റിലാണ് കൊലപാതകം നടന്നത്. ബുധനാഴ്ച രാത്രിയാണ് സംഭവം. രേഷ്മയ്ക്ക് കഴുത്തിന് പുറകിലാണ് കുത്തേറ്റത്. കൊലപാതകത്തിന് മുന്‍പ് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. യുവതിയുടെ കരച്ചില്‍ കേട്ട് സമീപത്തുള്ളവര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസ് എത്തുമ്പോഴേക്കും മരണം സംഭവിച്ചു.



Related Tags :
Similar Posts