< Back
Kerala
കൊച്ചി കപ്പൽ അപകടം; തീരത്തടിഞ്ഞ കണ്ടെയ്നറുകൾ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റും
Kerala

കൊച്ചി കപ്പൽ അപകടം; തീരത്തടിഞ്ഞ കണ്ടെയ്നറുകൾ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റും

Web Desk
|
26 May 2025 4:25 PM IST

  • തീരത്തോട് ചേർന്ന സുരക്ഷിത കേന്ദ്രത്തിലേക്ക് കണ്ടെയ്നറുകൾ മാറ്റാനാണ് ആലോചന

കൊച്ചി: കൊച്ചി പുറങ്കടലിൽ അപകടത്തില്‍പ്പെട്ട കപ്പൽ മുങ്ങിയതിനെ തുടർന്ന് കൊല്ലം തീരത്തടിഞ്ഞ കണ്ടെയ്നറുകൾ നീക്കം ചെയ്യുമെന്ന് കപ്പൽ കമ്പനി അറിയിച്ചു. കമ്പനി നിയോഗിച്ച ഏഴ് റസ്ക്യൂ ടീമുകൾ കൊല്ലത്ത് എത്തും. എൻ ഡി ആർ എഫ് സംഘം കൊല്ലത്തെത്തി കണ്ടെയ്നറുകൾ തീരത്തോട് ചേർന്ന സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റാനാണ് ആലോചന. കടൽ മാർഗം കൊല്ലം തുറമുഖത്ത് എത്തിക്കാനാണ് ആലോചനയെന്ന കപ്പൽ കമ്പനി അധികൃതർ അറിയിച്ചു. റസ്ക്യു ടീമിന് ജില്ലാ ദുരന്താ നിവാരണ അതോറിറ്റി സഹായം ഉറപ്പാക്കും.

24-ാം തീയതി രാത്രിയാണ് കൊല്ലം ചെറിയഴീക്കൽ തീരത്ത് ഒരു കണ്ടെയ്നർ അടിഞ്ഞത്. കണ്ടെയ്നറിൽ നിന്നുള്ള വസ്തുക്കളുടെ വ്യാപനം തടയുന്നതിന് കോസ്റ്റ് ഗാർഡിൻ്റെ സക്ഷം കപ്പൽ പുറങ്കടലിലുണ്ട്. കപ്പലിലുണ്ടായിരുന്ന 24 ജീവനക്കാരെയും കൊച്ചിയിൽ എത്തിച്ചിരുന്നു. കപ്പൽ മുങ്ങിയ സാഹചര്യത്തിൽ തോട്ടപ്പള്ളി പൊഴി മുറിക്കുന്നത് 20 മീറ്റർ അകലെ വച്ച് നിർത്താൻ ജില്ലാ കലക്ടർ അലക്സ്‌ വർഗീസ് നിർദേശം നൽകിയിരുന്നു.. കപ്പലിലെ രാസമാലിന്യം കടലിലൂടെ കായലിൽ കയറുമോയെന്ന ആശങ്കയും ഉയർ‌ന്നിരുന്നു. ജല വിഭവ വകുപ്പിന്‍റെ നേതൃത്വത്തിൽ 24-നാണ് പൊഴിമുറിക്കൽ ആരംഭിച്ചത്.

Similar Posts