< Back
Kerala
ടാറ്റൂ പീഡനക്കേസ്; പ്രതിക്കെതിരെ നാല് കേസുകളിൽ കൂടി അറസ്റ്റ് രേഖപ്പെടുത്തും
Kerala

ടാറ്റൂ പീഡനക്കേസ്; പ്രതിക്കെതിരെ നാല് കേസുകളിൽ കൂടി അറസ്റ്റ് രേഖപ്പെടുത്തും

Web Desk
|
7 March 2022 1:15 PM IST

ടാറ്റൂ സ്റ്റുഡിയോയിലെ ഡിവിആറുകള്‍ പൊലീസ് ഫോറന്‍സിക് പരിശോധനക്ക് അയക്കും

കൊച്ചിയിലെ ടാറ്റൂ സ്റ്റുഡിയോ പീഡനത്തിൽ പ്രതിക്കെതിരെ കൂടുതൽ അറസ്റ്റ്. പാലാരിവട്ടം പൊലീസ് രജിസ്റ്റർ ചെയ്ത നാല് കേസുകളിൽ കൂടി അറസ്റ്റ് രേഖപ്പെടുത്തും. ടാറ്റൂ സ്റ്റുഡിയോയിലെ ഡിവിആറുകള്‍ പൊലീസ് ഫോറന്‍സിക് പരിശോധനക്ക് അയക്കും.

പാലാരിവട്ടം, ചേരാനല്ലൂർ സ്റ്റേഷനുകളിലായാണ് പ്രതി പി.എസ് സുജീഷിനെതിരെ കേസെടുത്തിട്ടുള്ളത്. ചേരാനല്ലൂർ സ്റ്റേഷനില്‍ രജിസ്റ്റർ ചെയ്ത രണ്ട് കേസുകളില്‍ മാത്രമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പാലാരിവട്ടത്ത് നാല് കേസുകളിലാണ് ഇനി അറസ്റ്റ് രേഖപ്പെടുത്താനുള്ളത്. പ്രതി സുജീഷ് റിമാന്‍ഡില്‍ കഴിയുന്നതിനാല്‍ ജയിലിലെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തുക. പീഡനം നടന്ന ഇടപ്പള്ളിയിലെ ടാറ്റൂ സ്റ്റുഡിയോയിൽ നിന്ന് സിസി ടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു. ദൃശ്യങ്ങൾ അടങ്ങിയ ഡിവിആർ ഫോറൻസിക് പരിശോധനയ്ക്ക് അയയ്ക്കും. റിമാൻഡിൽ കഴിയുന്ന പ്രതിയെ കൂടുതൽ ചോദ്യം ചെയ്യലിനായി പൊലീസ് കസ്റ്റഡിയിൽ ആവശ്യപ്പെടും. 15 ദിവസത്തിനു ശേഷം കസ്റ്റഡി അപേക്ഷ നൽകാനാണ് പൊലീസിന്‍റെ തീരുമാനം. ആറ് യുവതികളാണ് പ്രതിക്കെതിരെ പരാതി നൽകിയിട്ടുള്ളത്.

ടാറ്റൂ ചെയ്യാനെത്തിയപ്പോൾ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് കേസ്. കേസിൽ 60 ദിവസത്തിനുള്ളിൽ ആറു കേസുകളിൽ ഒരെണ്ണത്തിൽ കുറ്റപത്രം സമർപ്പിക്കാനാണ് ആണ് പൊലീസ് ഉദ്ദേശിക്കുന്നത്. അതിനുമുൻപ് മുമ്പ് പരമാവധി തെളിവ് ശേഖരിക്കുകയാണ് പൊലീസിന്‍റെ ലക്ഷ്യം. ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ്. ഇന്നലെയാണ് പ്രതിയെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്.

Similar Posts