< Back
Kerala

Kerala
തുണിക്കടയിൽ നിന്ന് വിളിച്ചിറക്കി ഭാര്യയെ ഭർത്താവ് കുത്തി പരിക്കേൽപ്പിച്ചു
|2 April 2022 7:42 PM IST
കോട്ടയം സ്വദേശി സജ്‌നയ്ക്കാണ് കുത്തേറ്റത്
കൊച്ചി: തുണിക്കടയിൽ നിന്ന് വിളിച്ചിറക്കി ഭാര്യയെ ഭർത്താവ് കുത്തി പരിക്കേൽപ്പിച്ചു. സംഭവത്തിൽ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇടപ്പള്ളി ടോളിന് സമീപമാണ് സംഭവം.
തുണിക്കടയിൽ നിന്നും വിളിച്ചിറക്കിയ ശേഷമായിരുന്നു ആക്രമണം.കോട്ടയം സ്വദേശി സജ്‌നയ്ക്കാണ് കുത്തേറ്റത്.
ഭർത്താവ് ഷിബുവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പരിക്കേറ്റ സജ്‌ന പത്തടിപ്പാലം കിൻഡർ ഹോസ്പിറ്റലിൽ ചികിത്സയിലാണ്.