< Back
Kerala

Kerala
കൊടകര കള്ളപ്പണക്കേസ്; സുനിൽ നായിക്ക് കെ. സുന്ദരയുടെ വീട്ടിലെത്തിയതിന്‍റെ ഫോട്ടോകൾ പുറത്ത്
|6 Jun 2021 4:25 PM IST
സ്ഥാനർഥിത്വത്തിൽ നിന്ന് പിന്മാറുന്നതിനായി മാർച്ച് 21ന് പണം നൽകിയിരുന്നവെന്ന് സുന്ദര കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു
കൊടകര കള്ളപ്പണക്കേസിൽ പൊലീസ് ചോദ്യം ചെയ്ത സുനിൽ നായിക്ക് കെ. സുന്ദരയുടെ വീട്ടിലെത്തിയതിന്‍റെ ഫോട്ടോകൾ പുറത്ത്. മാർച്ച് 21ന് സുനിൽ നായിക്കാണ് ഫേസ്ബുക്കിൽ ചിത്രം പങ്കുവച്ചത്. സുന്ദരയും സുനിൽ നായ്ക്കും ഒപ്പമുള്ള ഫോട്ടോയാണ് ഫേസ്ബുക്ക് പോസ്റ്റിലുള്ളത്. സ്ഥാനർഥിത്വത്തിൽ നിന്ന് പിന്മാറുന്നതിനായി മാർച്ച് 21ന് പണം നൽകിയിരുന്നവെന്ന് സുന്ദര കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ബദിയെടുക്ക് പൊലീസ് സുന്ദരയുടെ മൊഴിയെടുത്തു.