< Back
Kerala
Kodakara Black money case is once again a political debate
Kerala

കൊടകര കുഴല്‍പ്പണക്കേസ്; കൂടുതല്‍പണം കണ്ടെടുത്തു

Web Desk
|
6 Oct 2021 5:29 PM IST

ചാലക്കുടി കുറ്റിച്ചിറ സ്വദേശി ഷിന്‍റോയാണ് 1.40 ലക്ഷം രൂപ പോലീസിൽ ഹാജരാക്കിയത്

കൊടകര ബി ജെ പി കുഴൽ പണക്കേസ് കൂടുതൽ പണം വീണ്ടെടുത്തു.ചാലക്കുടി കുറ്റിച്ചിറ സ്വദേശി ഷിന്‍റോയാണ് 1.40 ലക്ഷം രൂപ പോലീസിൽ ഹാജരാക്കിയത്.പ്രതി ദീപ്തി ഇയാൾക്ക് കടമായി നൽകിയതായിരുന്നു തുക. തുക ഷിന്‍റോക്ക് കൈമാറിയ വിവരം ദീപ്തി തന്നെയാണ് പോലീസിനെ അറിയിച്ചത്. കൊടകര കള്ളപ്പണ്ണക്കേസിൽ മൂന്ന് കോടിയിലധികം രൂപ നഷ്ടപ്പെട്ടിട്ടുണ്ട് എന്നാണ് കരുതപ്പെടുന്നത്. പ്രതികൾ പലരീതിയിൽ ഒളിപ്പിക്കാൻ ശ്രമിച്ച പണം കണ്ടെത്താനുള്ള ശ്രമത്തിലാണിപ്പോള്‍ പോലീസ്.

കഴിഞ്ഞ ഏപ്രിൽ മൂന്നിന് കാറിൽ കൊണ്ടു പോവുകയായിരുന്ന മൂന്നര കോടി രൂപ കൊടകര ദേശീയ പാതയിൽ വച്ച് ക്രിമിനൽ സംഘം തട്ടിയെടുക്കുകയായിരുന്നു. ഇത് ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ടാണെന്നായിരുന്നു അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തൽ. മൂന്നരകോടിയിൽ ഇതു വരെ കണ്ടെത്തിയത് 1 കോടി 47 ലക്ഷം രൂപയാണ്. ബാക്കി തുക കണ്ടെത്താൻ കൂടുതൽ അന്വേഷണത്തിലാണ് പോലീസ്.

Similar Posts