< Back
Kerala

Kerala
കൊടകര കള്ളപ്പണ കവര്‍ച്ചാക്കേസ്; പ്രതികളെ വീണ്ടും ചോദ്യം ചെയ്യുമെന്ന് അന്വേഷണ സംഘം
|23 Sept 2021 9:53 PM IST
1.47 കോടിയിലധികം തുക ഇനിയും കണ്ടെത്താനുണ്ടെന്നും അന്വേഷണം തുടരുകയാണെന്നും പൊലീസ് ഇരിങ്ങാലക്കുട കോടതിയെ അറിയിച്ചു.
കൊടകര ബി.ജെ.പി കള്ളപ്പണ കവർച്ചകേസിൽ പ്രതികളെ വീണ്ടും ചോദ്യം ചെയ്യുമെന്ന് അന്വേഷണ സംഘം കോടതിയിൽ. പണം ഇനിയും കണ്ടെത്താനുള്ളതിനാലാണ് ചോദ്യം ചെയ്യൽ. 1.47 കോടിയിലധികം തുക ഇനിയും കണ്ടെത്താനുണ്ടെന്നും അന്വേഷണം തുടരുകയാണെന്നും പൊലീസ് ഇരിങ്ങാലക്കുട കോടതിയെ അറിയിച്ചു.
കേസില്‍ 22 പ്രതികളിൽ 21 പേർക്കും ജാമ്യം ലഭിച്ചിരുന്നു. കുറ്റപത്രം സമർപ്പിച്ച കേസായതിനാലാണ് അന്വേഷണസംഘം കോടതിയെ സമീപിച്ചത്. കള്ളപ്പണത്തിന്‍റെ ഉറവിടം കണ്ടെത്താൻ കേന്ദ്ര ഏജൻസി വരണമെന്ന് കുറ്റപത്രത്തോടൊപ്പം പൊലീസ് നേരത്തെ കോടതിയെ അറിയിച്ചിരുന്നു.