< Back
Kerala
High court
Kerala

കൊടകര കുഴൽപ്പണക്കേസ്; സത്യവാങ്മൂലം നൽകാൻ ഇഡിക്ക് മൂന്നാഴ്ച സമയം ‌

Web Desk
|
5 Dec 2024 2:27 PM IST

അന്വേഷണം അവസാന ഘട്ടത്തിലെന്നും ഉടൻ കുറ്റപത്രം നൽകുമെന്നും ഇഡി കോടതിയെ അറിയിച്ചു

തൃശൂർ: കൊടകര കുഴൽപ്പണക്കേസിൽ മറുപടി സത്യവാങ്മൂലം നല്‍കാന്‍ ഇഡിക്ക് മൂന്നാഴ്ചത്തെ സമയം നൽകി ഹൈക്കോടതി. ഇഡിയുടെ ആവശ്യപ്രകാരമാണ് നടപടി. ഇഡി അന്വേഷണം വേഗത്തിൽ പൂർത്തിയാക്കാൻ ആവശ്യപ്പെട്ട് കേസിലെ സാക്ഷിയായ സന്തോഷ് നൽകിയ ഹരജിയിലാണ് നടപടി. കേസിൽ അന്വേഷണം അവസാന ഘട്ടത്തിലെന്നും ഉടൻ കുറ്റപത്രം നൽകുമെന്നും ഇഡി കോടതിയെ അറിയിച്ചു.

ദേശീയപാതയിൽ കൊടകരയ്ക്കടുത്ത് വെച്ച് 2021ലാണ് കുഴൽപ്പണം പിടികൂടിയത്. അതിനുപിന്നാലെ ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ടാണിതെന്ന ആരോപണം ഉയർന്നിരുന്നു. തിരൂർ സതീഷിൻ്റെ വെളിപ്പെടുത്തലിൻ്റെ അടിസ്ഥാനത്തിലാണ് കേസ് വീണ്ടും ഹൈക്കോടതിയിലെത്തുന്നത്.

Similar Posts