< Back
Kerala

Kerala
കോടിയേരി ബാലകൃഷ്ണൻ സി.പി.എം സംസ്ഥാന സെക്രട്ടറിയായി തുടരും
|3 March 2022 3:33 PM IST
യുവാക്കളെയും പുതുമുഖങ്ങളെയും ഉൾപ്പെടുത്തി സംസ്ഥാന സെക്രട്ടേറിയറ്റ് പുനഃസംഘടന
സി.പി.എം സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണൻ തുടരും. യുവാക്കളെയും പുതുമുഖങ്ങളെയും ഉൾപ്പെടുത്തി സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് പുനഃസംഘടിപ്പിക്കാനും ആലോചനയുണ്ട്. സജി ചെറിയാനും, വി.എൻ വാസവനും സെക്രട്ടേറിയറ്റിൽ വന്നേക്കും. തിരുവനന്തപുരത്ത് നിന്ന് എം. വിജയകുമാർ പരിഗണനയിലുണ്ട്. കടകം പളളി സുരേന്ദ്രനും പരിഗണനയിലുണ്ടെന്നാണ് വിവരം.
നിലവില്‍ എറണാകുളം ജില്ലാ സെക്രട്ടറിയായ സി.എൻ മോഹനൻ സെക്രട്ടേറിയറ്റിൽ വന്നാൽ സ്വരാജ് എറണാകുളം ജില്ലാ സെക്രട്ടറി ആയേക്കും. പി. കരുണാകരൻ കാസര്‍കോട് ജില്ലയില്‍ നിന്ന് ഒഴിയുമ്പോൾ സതീഷ് ചന്ദ്രന്റെ പേരാണ് സെക്രട്ടേറിയറ്റില്‍ പരിഗണനയിൽ. മുഹമ്മദ് റിയാസോ എ.എം ഷംസീറോ സെക്രട്ടേറിയറ്റിലേക്ക് വന്നേക്കുമെന്നും സൂചനയുണ്ട്. നാളെ ഉച്ചയോടുകൂടി മാത്രമേ ഇതു സംബന്ധിച്ച് അന്തിമ തീരുമാനം പാര്‍ട്ടി സംസ്ഥാന സമിതി കൈക്കൊള്ളൂ.