< Back
Kerala

Kerala
കോടിയേരി ബാലകൃഷ്ണൻ സ്മാരക മാധ്യമ അവാർഡ് ഷിദ ജഗത്തിന്
|20 Dec 2023 1:35 PM IST
10,001 രൂപയും പ്രശസ്തിപത്രവും ശിൽപവും അടങ്ങുന്നതാണ് അവാർഡ്.
കണ്ണൂർ: തലശ്ശേരി പ്രസ് ഫോറം ഏർപ്പെടുത്തിയ കോടിയേരി ബാലകൃഷ്ണൻ സ്മാരക മാധ്യമ അവാർഡ് മീഡയവൺ കോഴിക്കോട് ബ്യൂറോ സെപ്ഷ്യൽ കറസ്‌പോണ്ടന്റ് ഷിദ ജഗത്തിന്. 'ജീവനിൽ കൊതിയില്ലേ, പാളം കടക്കുന്ന അഭ്യാസങ്ങൾ' എന്ന വാർത്തയാണ് പുരസ്‌കാരത്തിന് അർഹയാക്കിയത്. 10,001 രൂപയും പ്രശസ്തിപത്രവും ശിൽപവും അടങ്ങുന്നതാണ് അവാർഡ്.
മുതിർന്ന മാധ്യമപ്രവർത്തകൻ കെ. ബാലകൃഷ്ണൻ, കണ്ണൂർ ജില്ലാ ഇൻഫർമേഷൻ ഓഫീസർ ഇ.കെ പത്മനാഭൻ, തലശ്ശേരി ടൗൺ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കാരായി ചന്ദ്രശേഖരൻ എന്നിവരുൾപ്പെട്ട സമിതിയാണ് പുരസ്‌കാരം നിർണയിച്ചത്. 25ന് തലശ്ശേരി ലയൺസ് ക്ലബ് ഹാളിൽ ചേരുന്ന മാധ്യമപ്രവർത്തക കുടുംബസംഗമത്തിൽ മുൻ മന്ത്രി ഇ.പി ജയരാജൻ പുരസ്‌കാരം സമർപ്പിക്കും.