< Back
Kerala

Kerala
പി.സി ജോര്‍ജ് പ്രസംഗിച്ചത് മതവിദ്വേഷം: കോടിയേരി ബാലകൃഷ്ണന്‍
|26 May 2022 10:14 AM IST
സോളിഡാരിറ്റി - എസ്.ഡി.പി.ഐ എന്നിവരുടെ ആക്രമോത്സുകത കൂടിയെന്ന് കോടിയേരി
തിരുവനന്തപുരം: പി സി ജോർജ് പ്രസംഗിച്ചത് മതവിദ്വേഷമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അദ്ദേഹം അങ്ങനെ പറയാൻ പാടില്ലായിരുന്നെന്നും അത് മറ്റുള്ളവരെയും അങ്ങനെ പറയാൻ പ്രേരിപ്പിക്കുമെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.
പി.സി ജോര്‍ജിന്‍റെ അറസ്റ്റും നടപടിയും സ്വാഭാവികമാണ്. കേരളത്തിലിപ്പോള്‍ ആർക്കും എന്തും പറയാമെന്ന അവസ്ഥ വന്നു. അതിന് ഉദാഹരണമാണ് പോപ്പുലര്‍ ഫ്രണ്ട് പരിപാടിയിലെ മുദ്രാവാക്യം. അന്യമതസ്ഥർക്കെതിരെ പ്രകോപനം സൃഷ്ടിക്കുന്ന മുദ്രാവാക്യമാണ് അതെന്നും ശക്തമായ നടപടി സർക്കാർ സ്വീകരിക്കുമെന്നും കോടിയേരി പറഞ്ഞു.
സോളിഡാരിറ്റി - എസ്.ഡി.പി.ഐ എന്നിവരുടെ ആക്രമോത്സുകത കൂടിയെന്നും അവരെ പ്രതിപക്ഷം പിന്തുണുക്കുന്നുണ്ടെന്നും കോടിയേരി കുറ്റപ്പെടുത്തി. അവരുടെ വോട്ട് വേണ്ട എന്ന് പറയാൻ യു.ഡി.എഫ് ധൈര്യം കാണിക്കുമോ എന്ന് അദ്ദേഹം ചോദിച്ചു.