< Back
Kerala
കൊലക്ക് പകരം കൊല സി.പി.എം മുദ്രാവാക്യമല്ല; തിരുവല്ലയിലേത് ആസൂത്രിതമായ കൊലപാതകമെന്ന് കോടിയേരി
Kerala

കൊലക്ക് പകരം കൊല സി.പി.എം മുദ്രാവാക്യമല്ല; തിരുവല്ലയിലേത് ആസൂത്രിതമായ കൊലപാതകമെന്ന് കോടിയേരി

Web Desk
|
3 Dec 2021 5:44 PM IST

തിരുവല്ലയിൽ സി.പി.എം നേതാവ് സന്ദീപിന്റെ കൊലപാതകം ആസൂത്രിതമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ക്രൂരമായ കൊലപാതകമാണ് സന്ദീപിന്റെതെന്നും കോടിയേരി പറഞ്ഞു. സന്ദീപ് ജനകീയനായ നേതാവായിരുന്നു. ആർ.എസ്.എസ് - ബി.ജെ.പി സംഘമാണ് കൊലപാതകത്തിന് പിന്നിലെന്നും കോടിയേരി പറഞ്ഞു. എന്നാൽ കൊലക്ക് പകരം കൊല എന്നത് സി.പി.എം മുദ്രാവാക്യമല്ലെന്നും ആർ.എസ്.എസ് പ്രകോപനത്തിൽ പെട്ടുപോകരുത്തന്നും കോടിയേരി ഓർമ്മിപ്പിച്ചു.

സി.പി.എം സംസ്ഥാന സെക്രട്ടറി ചുമതലയിൽ തിരിച്ചെത്തിയതിനു ശേഷമുള്ള ആദ്യ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കോടിയേരി ബാലകൃഷ്ണൻ. 2016 ന് ശേഷം 20സി.പി.എം കാർ കൊലപ്പെട്ടു. 15 പേരെ കൊന്നത് ആർ.എസ്.എസാണെന്നും അദ്ദേഹം പറഞ്ഞു. തിരുവല്ല കൊലപാതകത്തിൽ ഉന്നതതല അന്വേഷണം വേണമെന്നും കോടിയേരി ആവശ്യപ്പട്ടു. അന്വേഷണം പൂർത്തിയാകും മുമ്പുള്ള പൊലീസ് പ്രതികരണം പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.


Summary :Kodiyeri said that the murder in Thiruvalla was planned

Similar Posts