< Back
Kerala
കോടിയേരി പച്ചക്ക്  വർഗീയത പറയുന്നു; കോടിയേരിയുടെ കോൺഗ്രസ് വിമർശനത്തിന് മറുപടിയുമായി പ്രതിപക്ഷ നേതാവ്
Kerala

'കോടിയേരി പച്ചക്ക് വർഗീയത പറയുന്നു'; കോടിയേരിയുടെ കോൺഗ്രസ് വിമർശനത്തിന് മറുപടിയുമായി പ്രതിപക്ഷ നേതാവ്

Web Desk
|
18 Jan 2022 12:33 PM IST

പിണറായി വിജയൻ പാർട്ടി സെക്രട്ടറിയും വി.എസ് മുഖ്യമന്ത്രിയുമായി ഇരുന്ന കാലത്ത് ഈ ചോദ്യം ഞങ്ങൾ ചോദിച്ചിട്ടില്ല

കോടിയേരി മൂന്നാം കിട വർത്തമാനം പറയുന്നു. ഇത്രയും പച്ചക്ക് ഒരു നേതാവും വർഗീയത പറഞ്ഞിട്ടല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ.

വൈദ്യർ സ്വന്തം കണ്ണാടി നോക്കണം,കോടിയേരി മുഖ്യമന്ത്രിയുമായി വർഗീയത പറഞ്ഞ് മത്സരിക്കുന്നു. അപ്രസക്തമായ കാര്യങ്ങൾ പറഞ്ഞ് സമയം കളയുകയാണെന്നും വി ഡി സതീശൻ പറഞ്ഞു.

പിണറായി വിജയൻ പാർട്ടി സെക്രട്ടറിയും വി.എസ് മുഖ്യമന്ത്രിയുമായി ഇരുന്ന കാലത്ത് ഈ ചോദ്യം ഞങ്ങൾ ചോദിച്ചിട്ടില്ല. സംഘപരിവാർ അജണ്ടയിൽ ഭൂരിപക്ഷ വിഭാഗമാണ് തെറ്റിദ്ധരിക്കപ്പെടുന്നത് അവരെയാണ് കോൺഗ്രസ്സ് ബോധവത്കരിക്കാൻ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


Similar Posts