< Back
Kerala
കോടിയേരിയുടെ വേര്‍പാട് മതനിരപേക്ഷ ചേരിയ്ക്ക് കനത്ത നഷ്ടം: എസ്ഡിപിഐ
Kerala

കോടിയേരിയുടെ വേര്‍പാട് മതനിരപേക്ഷ ചേരിയ്ക്ക് കനത്ത നഷ്ടം: എസ്ഡിപിഐ

Web Desk
|
1 Oct 2022 9:26 PM IST

'നിലപാടില്‍ കണിശത പുലര്‍ത്തുമ്പോഴും രാഷ്ട്രീയത്തിനപ്പുറം എല്ലാവരോടും നല്ല സൗഹൃദം കാത്തുസൂക്ഷിച്ചിരുന്നു'

തിരുവനന്തപുരം: മുന്‍ മന്ത്രിയും സിപിഎം പോളിറ്റ് ബ്യൂറോ അംഗവും മുന്‍ സംസ്ഥാന സെക്രട്ടറിയുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ വേര്‍പാട് മതനിരപേക്ഷ ചേരിക്ക് കനത്ത നഷ്ടമാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി. നിലപാടില്‍ കണിശത പുലര്‍ത്തുമ്പോഴും രാഷ്ട്രീയത്തിനപ്പുറം എല്ലാവരോടും നല്ല സൗഹൃദം കാത്തുസൂക്ഷിച്ചിരുന്നു.

ഫാഷിസത്തിനെതിരേ വിട്ടുവീഴ്ചയില്ലാത്ത അദ്ദേഹത്തിന്റെ നിലപാട് എടുത്തുപറയേണ്ടതാണ്. ഇടതുപക്ഷ ചേരിയിലെ സൗമ്യനായ നേതാവായിരുന്നു അദ്ദേഹം. കോടിയേരിയുടെ വേര്‍പാടില്‍ വ്യസനിക്കുന്ന ഉറ്റവര്‍, കുടുംബാംഗങ്ങള്‍, സഹപ്രവര്‍ത്തകര്‍, സുഹൃത്തുക്കള്‍ തുടങ്ങി എല്ലാവരുടെയും ദു:ഖത്തില്‍ പങ്കുചേരുന്നതായും അദ്ദേഹം അനുശോചന സന്ദേശത്തില്‍ അറിയിച്ചു.

Similar Posts