< Back
Kerala

Kerala
ഉമ്മൻ ചാണ്ടിയുടെയും ചെന്നിത്തലയുടെയും അതൃപ്തി പരിഹരിക്കേണ്ടത് ഹൈക്കമാൻഡ് : കൊടിക്കുന്നിൽ സുരേഷ്
|31 Aug 2021 8:56 PM IST
ഉമ്മൻ ചാണ്ടിയുടെ അതൃപ്തി മാധ്യമങ്ങളുടെ വിലയിരുത്തൽ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു
ഉമ്മൻചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും അതൃപ്തി പരിഹരിക്കേണ്ടത് ഹൈക്കമാൻഡാണെന്ന് കെ.പി.സി.സി വർക്കിങ് പ്രസിഡൻറ് കൊടിക്കുന്നിൽ സുരേഷ്. ഗ്രൂപ്പുകളെ ഹൈക്കമാൻറ് അനുവദിക്കില്ല. ഘട്ടം ഘട്ടമായി ഗ്രൂപ്പുകളെ ഇല്ലാതാക്കാനാണ് ശ്രമിക്കുന്നതെന്നും കൊടിക്കുന്നിൽ സുരേഷ് മീഡിയവണിനോട് പറഞ്ഞു.
ഉമ്മൻ ചാണ്ടിയുടെ അതൃപ്തി മാധ്യമങ്ങളുടെ വിലയിരുത്തൽ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ഗ്രൂപ്പുകളുടെ അതിപ്രസരം കൊണ്ട് കോൺഗ്രസിന് നഷ്ടം മാത്രമേ ഉണ്ടായിട്ടുള്ളൂ എന്നാണ് ഹൈക്കമാൻഡിന്റെ വിലയിരുത്തൽ. തദ്ദേശ സ്വയംഭരണ - നിയമസഭാ തെരഞ്ഞെടുപ്പുകളിലെ പാർട്ടിയുടെ മോശം പ്രകടനത്തിൽ ഗ്രൂപ്പിസത്തിനും പങ്കുണ്ട്.