< Back
Kerala
കൊടുവള്ളി സി ഐയുടെ പിറന്നാൾ ആഘോഷം: യൂത്ത് കോൺഗ്രസ്സ് നേതാവിനോട് വിശദീകരണം തേടി ജില്ലാ നേതൃത്വം
Kerala

കൊടുവള്ളി സി ഐയുടെ പിറന്നാൾ ആഘോഷം: യൂത്ത് കോൺഗ്രസ്സ് നേതാവിനോട് വിശദീകരണം തേടി ജില്ലാ നേതൃത്വം

Web Desk
|
10 Jun 2025 6:18 PM IST

മെയ് 30നാണ് കൊടുവള്ളി സിഐ കെ.പി അഭിലാഷിന്റെ ജന്മദിനം കോൺഗ്രസ് നേതാക്കൾ പൊലീസ് സ്റ്റേഷനിൽ ആഘോഷിക്കുന്ന വീഡിയോ പങ്കുവെച്ചത്

കോഴിക്കോട്: കൊടുവള്ളി പൊലീസ് സ്റ്റേഷനിൽ സി.ഐയുടെ പിറന്നാൾ ആഘോഷിച്ചതിൽ യൂത്ത് കോൺഗ്രസ്സ് നേതാവായ പി.സി. ഫിജാസിനോട് ജില്ലാ നേതൃത്വം വിശദീകരണം തേടി. സംഭവത്തിൽ സംഘടനയ്ക്ക് ഒരു വിധത്തിലുള്ള ബന്ധവും ഇല്ലെന്നും സ്‌റ്റേഷനിൽ ആഘോഷം സംഘടിപ്പിച്ചതിനു യൂത്ത് കോൺഗ്രസ് അസംബ്ളി ഭാരവാഹി എന്ന നിലയിൽ പി.സി.ഫിജാസിനോടു സംഘടനാ തലത്തിൽ വിശദീകരണം ചോദിച്ചിട്ടുണ്ടെന്നും ജില്ലാ പ്രസിഡന്റ് ആർ.ഷഹിൻ പ്രസ്താവനയിൽ പറഞ്ഞു.

കേക്ക് മുറിച്ച് ആഘോഷിച്ച സംഭവത്തിൽ യൂത്ത് കോൺഗ്രസിനു ഒരു വിധത്തിലുള്ള ബന്ധവുമില്ലെന്നും ജില്ലാ പ്രസിഡൻ്റ് ആർ.ഷഹിൻ അറിയിച്ചു.

കൊടുവള്ളി മണ്ഡലം പ്രസിഡൻ്റിൻ്റെ നേതൃത്വത്തിൽ പൊലീസ് സ്‌റ്റേഷനിൽ ഉദ്യോഗസ്‌ഥൻ്റെ ജന്മദിനം ആഘോഷിച്ചെന്ന വാർത്തകൾ വസ്‌തുതാ വിരുദ്ധമാണ്. പി.സി.ഫിജാസ് മണ്ഡലം പ്രസിഡൻ്റ് അല്ലെന്നും അസംബ്ളി സെക്രട്ടറിയാണെന്നും ആർ.ഷഹിൻ അറിയിച്ചു.

മെയ് 30നാണ് കൊടുവള്ളി സിഐ കെ.പി അഭിലാഷിന്റെ ജന്മദിനം കോൺഗ്രസ് നേതാക്കൾ പൊലീസ് സ്റ്റേഷനിൽ ആഘോഷിക്കുന്ന വീഡിയോ പങ്കുവെച്ചത്.

യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് ഉൾപ്പെടെയുള്ളവർ ആഘോഷത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതോടെ സംഭവം പുറത്ത് വരികയായിരുന്നു.

Similar Posts