< Back
Kerala
കൊക്കയാറിൽ നിന്ന് കാണാതായ കുട്ടിയുടെ  മൃതദേഹം കണ്ടെത്തി
Kerala

കൊക്കയാറിൽ നിന്ന് കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി

Web Desk
|
18 Oct 2021 7:16 PM IST

മൂന്ന് വയസ്സുകാരൻ സച്ചു ഷാഹുലിന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്

ഉരുൾപ്പൊട്ടലുണ്ടായ ഇടുക്കി കൊക്കയാറിൽ നിന്ന് കാണാതായ മൂന്ന് വയസ്സുകാരൻ സച്ചു ഷാഹുലിന്‍റെ മൃതദേഹം കണ്ടെത്തി. ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ട മറ്റു ആറ് പേരുടെ മൃതദേഹം ഇന്നലെ ലഭിച്ചിരുന്നു. മരിച്ചവരില്‍ അഞ്ചുപേരും കുട്ടികളാണ്. നൊമ്പരപ്പെടുത്തുന്ന ഓർമകളിൽനിന്നു കൊക്കയാർ നിവാസികള്‍ക്ക മുക്തരാകാൻ ഇനിയുമേറെ കാലം കഴിയേണ്ടിവരും .

ശനിയാഴ്ച രാവിലെ ഉണ്ടായ ശക്തമായ മഴ മൊബൈലിൽ പകർത്തിയപ്പോഴും മരണം പറന്നിറങ്ങുമെന്നു സച്ചുവിന്‍റെ ഉമ്മ ഫൗസിയ നിനച്ചിരുന്നില്ല. മക്കളെ ചേർത്ത് പിടിച്ച് മരണത്തിലേക്ക് അവർ ഒന്നാകെ നീങ്ങി. മക്കളായ അമീൻ അംന എന്നിവർക്ക് പുറമെ ഭർത്താവിന്‍റെ സഹോദരീ മക്കളായ അഫ്‌സാരയും അഫിയാനും ദുരന്തത്തിൽ പെട്ടു . ബന്ധുവിന്‍റെ വിവാഹത്തിന് പോകാൻ ഒത്തുകൂടിയതായിരുന്നു അവർ . കൊക്കയാർ ഉരുൾപൊട്ടലില്‍ ജീവൻ നഷ്ട്ടമായ എഴില്‍ അഞ്ചുപേരും കുരുന്നുകളാണ് .

ദുരന്തത്തിൽ അകപ്പെട്ട ഏഴുപേർ അടങ്ങുന്ന ഷാഹുൽ എന്ന യുവാവിന്‍റെ കുടുംബത്തിൽ ആറുപേരെയും ജീവിതത്തിലേക്ക് കരകയറ്റിയപ്പോൾ രണ്ടാം കുട്ടിയായ സച്ചുവിനെ വഴുതിപ്പോയി. ഇന്ന് രാവിലെ മടിക്കാത്ത ഹൃദയവുമായി സച്ചുവിനെയും തെരച്ചിൽ സംഘം കെട്ടിടാവശിട്ടങ്ങൾക്കിടയിൽ നിന്നു കണ്ടെത്തി .

Related Tags :
Similar Posts