< Back
Kerala
പനി ബാധിച്ച് മരിച്ച അതിഥി തൊഴിലാളിയുടെ മൃതദേഹം വിട്ടു നല്‍കില്ലെന്ന നിലപാടില്‍ മാറ്റം വരുത്തി കോലഞ്ചേരി മെഡിക്കല്‍ കോളേജ്
Kerala

പനി ബാധിച്ച് മരിച്ച അതിഥി തൊഴിലാളിയുടെ മൃതദേഹം വിട്ടു നല്‍കില്ലെന്ന നിലപാടില്‍ മാറ്റം വരുത്തി കോലഞ്ചേരി മെഡിക്കല്‍ കോളേജ്

Web Desk
|
8 July 2021 3:30 PM IST

മൃതദേഹം ആശുപത്രി അധികൃതർ വിട്ട് കൊടുക്കുന്നില്ലെന്ന് പരാതി ഉയര്‍ന്നതിനെത്തുര്‍ന്ന് മീഡിയവണ്‍ വാര്‍ത്ത നല്‍കിയതിനെത്തുടര്‍ന്നാണ് നടപടി

പനി ബാധിച്ച് മരിച്ച അതിഥി തൊഴിലാളിയുടെ മൃതദേഹം വിട്ടു നൽകാൻ കോലഞ്ചേരി മെഡിക്കല്‍ കോളജ് തീരുമാനിച്ചു. മൃതദേഹം ആശുപത്രി അധികൃതർ വിട്ട് കൊടുക്കുന്നില്ലെന്ന് പരാതി ഉയര്‍ന്നതിനെത്തുര്‍ന്ന് മീഡിയവണ്‍ വാര്‍ത്ത നല്‍കിയതിനെത്തുടര്‍ന്നാണ് നടപടി. മുഴുവൻ ബില്ലടച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ആശുപത്രി അധികൃതർ മൃതദേഹം വിട്ടു നല്‍കാതിരുന്നത്.

പശ്ചിമ ബംഗാള്‍ സ്വദേശി അഷ്‍കറിന്റെ മൃതദേഹമാണ് കോലഞ്ചേരി മെഡിക്കല്‍ കോളജിൽ തടഞ്ഞ് വെച്ചിരിക്കുന്നത്. ഇന്നലെ പനി വന്ന അഷ്കറിനെ മൂന്ന് ആശുപത്രികളില്‍ നിന്ന് മറ്റു ആശുപത്രികളിലേക്ക് റഫർ ചെയ്തെന്ന് കുടുംബം പറയുന്നത്.ആംബുലന്‍സ് കിട്ടാത്തതിനാലാണ് ആശുപത്രിയിലേക്ക് മാറ്റനാകാത്തതെന്നും ഇവർ പറയുന്നു. മീഡിയവൺ വാർത്തയെ തുടർന്ന് പെരുമ്പാവൂര്‍ എംഎൽഎ എൽദോസ് കുന്നപ്പള്ളി ഇടപെട്ടതോടെയാണ് ആശുപത്രി അധികൃതർ നിലപാട് മാറ്റിയത്.

Similar Posts