< Back
Kerala

Kerala
അഞ്ചൽ സംഘർഷത്തിൽ എസ്എഫ്‌ഐയ്‌ക്കെതിരെ നിസാര വകുപ്പുകൾ ചുമത്തിയെന്ന് എഐഎസ്എഫ്; കൂടുതൽ ദൃശ്യങ്ങൾ പുറത്ത്
|12 Nov 2024 9:36 AM IST
അഞ്ചൽ സെന്റ് ജോൺസ് കോളജിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടായിരുന്നു സംഘർഷം
കൊല്ലം: അഞ്ചലിൽ എസ്എഫ്‌ഐ-എഐഎസ്എഫ് സംഘർഷത്തിന്റെ ദൃശ്യങ്ങൾ പുറത്ത്. എഐഎസ്എഫ് മണ്ഡലം സെക്രട്ടറിയെ എസ്എഫ്‌ഐ പ്രവർത്തകർ സംഘം ചേർന്ന് മർദിക്കുന്ന ദൃശ്യങ്ങളാണു പുറത്തുവന്നത്. കേസിൽ പ്രതികൾക്കെതിരെ നിസാര വകുപ്പുകളാണ് ചുമത്തിയതെന്ന് എഐഎസ്എഫ് ആരോപിച്ചു.
എഐഎസ്എഫ് മണ്ഡലം സെക്രട്ടറി ശിവപ്രസാദിനെതിരെയായിരുന്നു എസ്എഫ്‌ഐ ആക്രമണം. ആശുപത്രിക്ക് മുന്നിലിട്ടായിരുന്നു മർദനമെന്നാണു വിവരം. അഞ്ചൽ സെന്റ് ജോൺസ് കോളജിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടായിരുന്നു സംഘർഷം നടന്നത്.
സംഭവത്തിൽ ഇരു വിഭാഗത്തിന്റെയും പരാതികളിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. എസ്എഫ്‌ഐ പ്രവർത്തകർക്കെതിരെ നിസാര വകുപ്പുകളാണു ചുമത്തിയെന്ന് എഐഎസ്എഫ് നേതാക്കൾ ആരോപിച്ചു.
Summary: AISF alleges frivolous charges were filed against SFI in the Kollam Anchal conflict, as more footages of the attack comes out