< Back
Kerala

Kerala
സിഗരറ്റിന്റെ പകുതി നൽകിയില്ല: കൊല്ലത്ത് ഓട്ടോഡ്രൈവർമാരെ വെട്ടിപ്പരിക്കേൽപ്പിച്ചു
|13 Oct 2022 7:06 AM IST
ബൈക്കിലെത്തിയ സംഘമാണ് യുവാക്കളെ ആക്രമിച്ചത്,ഓട്ടോയ്ക്കും കേടുപാടുണ്ടാക്കി
കൊല്ലം:സിഗരറ്റിന്റെ പകുതി നൽകാത്തതിന് കൊല്ലം അഞ്ചലിൽ രണ്ട് ഓട്ടോഡ്രൈവർമാരെ വെട്ടിപരിക്കേൽപ്പിച്ചു. ബൈക്കിലെത്തിയ സംഘമാണ് യുവാക്കളെ ആക്രമിച്ചത്. ഇരുവരെയും അഞ്ചൽ പൊലീസ് പിടികൂടി.
തിങ്കളാഴ്ച രാത്രി എട്ട് മണിക്ക് കൊല്ലം പനച്ചിവിളയിൽ നിന്ന് പുകലിക്കുകയായിരുന്നു ഓട്ടോഡ്രൈവറായ ഷമീർ. ബൈക്കിൽ എത്തിയ പനച്ചവിളസ്വദേശി ആംബുജി പനയംച്ചേരി സ്വദേശി അജിത്ത് എന്നിവർ ഷമീറിനോട് സിഗ്ററ്റിന്റെ പകുതി ചോദിച്ചു. സിഗരറ്റ് നൽകാത്തതിനെതുടർന്ന് യുവാക്കൾ ഷെമീറിനെ മർദ്ദിച്ചു. ഓട്ടോറിക്ഷ എടുത്തു ഇടമുളക്കൽ സ്റ്റാൻഡിലേക്ക് രക്ഷപെട്ട ഷമീറിനെ ഇവർ പിന്തുടർന്ന് എത്തി. തടയാൻ ശ്രമിച്ച സുഹൃത്ത് ഷൈജുവിനേയും ഷമീറിനേയും കത്തികൊണ്ട് ആക്രമിച്ചു. ഷൈജുവിന്റെ ഓട്ടോയ്ക്കും കേടുപാടുണ്ടാക്കി.
പ്രതികളെ ഇന്നലെ അഞ്ചൽ പൊലീസ് അറസ്റ്റു ചെയ്തു. ഇരുവരും റിമാൻഡിലാണ്