< Back
Kerala

Kerala
അഴീക്കലില്‍ വള്ളംമറിഞ്ഞ് നാലുപേര്‍ മരിച്ചു
|2 Sept 2021 12:16 PM IST
സുനില്‍ ദത്ത്, വാസുദേവന്‍, തങ്കപ്പന്‍, ശ്രീകുമാര്‍ എന്നിവരാണ് മരിച്ചത്. അഴീക്കല്‍ ഹാര്‍ബറിന് ഒരു നോട്ടിക്കല്‍ മൈല്‍ അകലെ രാവിലെ പത്തരയോടെയാണ് അപകടമുണ്ടായത്.
അഴീക്കലില്‍ മത്സ്യബന്ധന ബോട്ട് മുങ്ങി നാലുപേര്‍ മരിച്ചു. സുനില്‍ ദത്ത്, വാസുദേവന്‍, തങ്കപ്പന്‍, ശ്രീകുമാര്‍ എന്നിവരാണ് മരിച്ചത്. അഴീക്കല്‍ ഹാര്‍ബറിന് ഒരു നോട്ടിക്കല്‍ മൈല്‍ അകലെ രാവിലെ പത്തരയോടെയാണ് അപകടമുണ്ടായത്.
മത്സബന്ധം കഴിഞ്ഞു മടങ്ങുകയായിരുന്ന ഓംകാര എന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. 16 പേരാണ് ബോട്ടിലുണ്ടായത്. 12 പേരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. രക്ഷപ്പെട്ടവരെ കായംകുളം, ഓച്ചിറ, കരുനാഗപ്പള്ളി എന്നിവിടങ്ങളിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.