< Back
Kerala
കൊല്ലത്ത് കാറുകളിൽ പൊലീസിന്റെ ഇന്റർസെപ്റ്റർ വാഹനമിടിച്ച് ആറ് പേർക്ക് പരിക്ക്
Kerala

കൊല്ലത്ത് കാറുകളിൽ പൊലീസിന്റെ ഇന്റർസെപ്റ്റർ വാഹനമിടിച്ച് ആറ് പേർക്ക് പരിക്ക്

Web Desk
|
9 Oct 2025 8:39 PM IST

കോൺഗ്രസ്‌ നേതാക്കളായ എം.ലിജുവും, അബിൻ വർക്കിയും സഞ്ചരിച്ച കാറിലും ഇന്റർസെപ്റ്റർ വാഹനമിടിച്ചു

കൊല്ലം: കാറുകളിൽ പൊലീസിന്റെ ഇന്റർസെപ്റ്റർ വാഹനമിടിച്ച് ആറുപേർക്ക് പരിക്ക്. ഒരു കുടുംബത്തിലെ നാലുപേർ ഉൾപ്പെടെ കാറിൽ സഞ്ചരിച്ച ആറുപേരെയും സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കൊട്ടാരക്കര വയക്കലിലാണ് അപകടമുണ്ടായത്.

കോൺഗ്രസ്‌ നേതാക്കളായ എം.ലിജുവും, അബിൻ വർക്കിയും സഞ്ചരിച്ച കാറിലും ഇന്റർസെപ്റ്റർ വാഹനം ഇടിച്ചു. ചില്ലുകൾ പൊട്ടിയെങ്കിലും ഇരുവരും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. എതിർ ദിശയിൽ സഞ്ചരിച്ച കാറുകളിൽ പൊലീസ് വാഹനം നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു.

Similar Posts