< Back
Kerala
കൊല്ലത്ത് അഞ്ച് ലക്ഷം രൂപയുടെ ലഹരിവേട്ട
Kerala

കൊല്ലത്ത് അഞ്ച് ലക്ഷം രൂപയുടെ ലഹരിവേട്ട

Web Desk
|
6 Oct 2021 8:01 PM IST

സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യാനായി എത്തിച്ചതാണ് ലഹരിവസ്തുക്കള്‍ എന്ന് പോലീസ് പറഞ്ഞു

കൊല്ലം കരുനാഗപ്പള്ളിയിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. കരുനാഗപ്പള്ളി സി.ഐ ജി.ഗോപകുമാർ, എസ്.ഐ. അലോഷ്യസ് എന്നിവരടങ്ങുന്ന സംഘമാണ് പിടികൂടിയത്. പതിനായിരത്തിലധികം പാക്കറ്റ് ഹാൻസ്, കൂൾ എന്നിവ എണ്ണൂറ് ബോക്സുകളിലായാണ് സൂക്ഷിച്ചിരുന്നത്.

കരുനാഗപ്പള്ളി കടത്തൂർ സ്വദേശി നജാദിന്‍റേതാണ് പിടിച്ചെടുത്ത നിരോധിത പുകയില ഉൽപ്പന്നങ്ങൾ. ഇയാളുടെ വീടിന്‍റെ അടുത്തുള്ള മറ്റൊരു വീട്ടിൽ നിന്നാണ് ലഹരി വസ്തുക്കള്‍ പിടിച്ചെടുത്തത്. ഇതിന് വിപണിയിൽ അഞ്ച് ലക്ഷത്തിൽ അധികം രൂപ വില വരും. സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യാനായി എത്തിച്ചതാണ് ഇതെന്ന് പോലീസ് പറഞ്ഞു. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് ലഹരി വസ്തുക്കൾ പിടികൂടിയത്. ഒളിവിലുള്ള പ്രതി നജാദിനായി അന്വേഷണം ആരംഭിച്ചു.



Related Tags :
Similar Posts