< Back
Kerala
Kollam ernakulam lightning death
Kerala

കൊല്ലത്ത് ഇടിമിന്നലേറ്റ് തൊഴിലുറപ്പ് തൊഴിലാളികൾക്ക് ദാരുണാന്ത്യം

Web Desk
|
18 Jun 2024 1:43 PM IST

എറണാകുളം പനങ്ങാടിന് സമീപം ചേപ്പനത്തും ഇന്ന് ഇടമിന്നലേറ്റ് അപകടമുണ്ടായി

കൊല്ലം: കൊല്ലം പുനലൂരിൽ ഇടിമിന്നലേറ്റ് തൊഴിലുറപ്പ് തൊഴിലാളികൾക്ക് ദാരുണാന്ത്യം. ഇടക്കുന്നം സ്വദേശികളായ സരോജം, രജനി എന്നിവരാണ് മരിച്ചത്.

ഇന്ന് രാവിലെയോടെയാണ് അപകടം. സ്വകാര്യ വ്യക്തിയുടെ സ്ഥലത്തെ കള പറിക്കുന്നതിനിടെ മഴ പെയ്തപ്പോൾ ഇരുവരും പുരയിടത്തിൽ ഒരു വശത്തേക്ക് കയറി നിന്നു. ഈ സമയം ശക്തമായ ഇടിമിന്നലേൽക്കുകയും ഇരുവരും തൽക്ഷണം മരിക്കുകയുമായിരുന്നു. രണ്ടുപേരും ഒരുമിച്ചാണ് നിന്നിരുന്നതെന്നാണ് വിവരം. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

സമാനരീതിയിൽ എറണാകുളം പനങ്ങാടിന് സമീപം ചേപ്പനത്തും ഇന്ന് ഇടമിന്നലേറ്റ് അപകടമുണ്ടായിരുന്നു. അപകടത്തിൽ മത്സ്യത്തൊഴിലാളികൾക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരുടെ വള്ളവും തകർന്നു. പരിക്കേറ്റ തോപ്പുംപടി സ്വദേശി സിബി ജോർജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Similar Posts